ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/TsxUJ2OLHJHWIVGQD9TH.jpg)
കടപ്ലാമറ്റം: പരിയരാമംഗലം ഫാർമേഴ്‌സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ പുതിയ മന്ദിരം മൂന്നാം നില ഉത്ഘാടനവും ഓണാഘോഷ സമാപനവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് തോമസ് പുളിക്കിയിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മീനച്ചിൽ താലൂക്ക് ഗ്രന്ഥശാല യൂണിയൻ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
Advertisment
ജോൺസൻ പുളിക്കിയിൽ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജീനാ സിറിയക് ഗ്രാമ പഞ്ചായത്ത് മെമ്പർ ബീന തോമസ്, ജോയ് പല്ലാട്ടുമടം, തോമസ് പട്ടാറുകുഴി, ജോർജ് കവുംതറപ്പേൽ, സണ്ണി ചാത്തംവേലിൽ, മത്തച്ചൻ വാഴക്കലായിൽ, ജയ്സൺ കുഞ്ചിറക്കാട്ട് എന്നിവർ ആശംസ നേർന്നുകൊണ്ട് പ്രസംഗിച്ചു.
രാവിലെ 9 മണി മുതൽ വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. പായസ വിതരണവും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us