കുര്യനാട്: ആര്യപ്പിള്ളില്‍ പരേതനായ മാത്യു (കുഞ്ഞേട്ടന്‍) വിന്റെ ഭാര്യ അന്നമ്മ (91) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 10.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍. കുര്യനാട് മടുക്കയില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ത്രേസ്യാമ്മ, ബ്രീജീത്ത്, സിസ്റ്റര്‍. ശാന്തിമരിയ എസ്എച്ച് വണ്ടന്‍പതാല്‍ (റിട്ട. ടീച്ചര്‍, യു.പി.എസ്. കൊല്ലമുള), റോസമ്മ (സ്റ്റാഫ് നഴ്‌സ്), എത്സമ്മ (റിട്ട. ടീച്ചര്‍, എം.എ.എം. യു.പി.എസ്.മഞ്ചേരി), ജോസ് മാത്യു (റിട്ട.പ്രിന്‍സിപ്പാൾ സി.എഫ്.ഡി. എച്ച്.എസ്.എസ്. മാത്തൂര്‍), ബാബു മാത്യു (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി), ലിസി, ആന്‍സമ്മ.
മരുമക്കള്‍: ടി.ജെ. കുര്യൻ തടിക്കല്‍ മാന്‍വെട്ടം, പി.സി ജോസഫ് പുളിയമ്പള്ളില്‍ കാഞ്ഞിരത്താനം, സണ്ണി ജോസഫ് തെക്കേവെട്ടിക്കുളങ്ങര കാളികാവ് (റിട്ട. ഹെഡ്മാസ്റ്റര്‍ എച്ച്.ഡബ്ല്യൂ.എല്‍.പി.എ എസ്.വയലാ), ജോര്‍ജ് ജോസഫ് ഐക്കരത്താഴത്ത് മഞ്ചേരി (മലബാര്‍ കെമിക്കല്‍സ് മഞ്ചേരി), ബിന്ദു പടിഞ്ഞാറേക്കര കരിങ്കുന്നം, ബാബു വാക്കാട്ടില്‍പുത്തന്‍പുര വാക്കാട്,കെ.എസ്. ഡൊമിനിക് കുന്നത്തുപുരയിടം മംഗലംഡാം.
സഹോദരങ്ങള്‍: ത്രേസ്യാമ്മ ചിറ്റടി (അമനകര), കുഞ്ഞ് , ജോസഫ്, സിസ്റ്റര്‍. മേരി ആന്‍ എസ്‌സിഎസ്‌സി (ഉഗാണ്ട), പരേതരായ ഏലിക്കുട്ടി മുളങ്ങാട്ടില്‍ (മണ്ണയ്ക്കനാട്), മറിയാമ്മ തെനംങ്കുഴി (മാനന്തവാടി), ഇ.എം തോമസ് മടുക്കയില്‍ (കോഴാ). ഫാ. ജോസ് തടിക്കല്‍ സിഎസ്ടി (ബംഗളുരു) പൗത്രനും ഫാ. ജോഷി മടുക്കയില്‍ സിഎംഐ സഹോദരപുത്രനുമാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ച്മുതല്‍ വസതിയില്‍ പൊതുദര്‍ശനത്തിനെത്തിക്കും.