ഉഴവൂർ മിനി സിവിൽ സ്റ്റേഷൻ; 4 കോടിയുടെ പദ്ധതി നടപ്പാക്കും - മോൻസ് ജോസഫ് എംഎൽഎ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറവിലങ്ങാട്: ഉഴവൂർ ആസ്ഥാനമായി മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിന് 4 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Advertisment

ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാതെ വന്നതുമൂലമാണ് ഇതു വരെ പദ്ധതി നടപ്പാക്കാൻ കഴിയാതെ വന്നത്. 2016 ൽ യു .ഡി . എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മോൻസ് ജോസഫ് എംഎൽഎയുടെ പരിശ്രമഫലമായി പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നത്.

ഇതേ തുടർന്ന് ഉഴവൂർ സബ് ട്രഷറി ഇരിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തിക്കൊണ്ട് സൗകര്യപ്രമായ പുതിയ ട്രഷറി ഓഫീസും വിവിധ സർക്കാർ ഓഫീസുകളും പ്രവർത്തിക്കാവുന്ന വിധത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ രൂപരേഖ തയ്യാറാക്കിയെങ്കിലും ട്രഷറിയുടെ സ്ഥലം വിട്ടു തരുന്നതിന് വിവിധ തടസ്സങ്ങൾ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.

പിന്നീട് ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് കെട്ടിട നിർമ്മാണം നടത്തുന്നതിനെക്കുറിച്ച് പരിശോധിച്ചെങ്കിലും ഏകാഭിപ്രായത്തിലേക്ക് എത്തിച്ചേരാൻ കഴിയാതെ വന്നതിനെ തുടർന്ന് പദ്ധതിയുടെ കാര്യം വിണ്ടും മാറ്റിവച്ചു.

എന്നാൽ ഉഴവൂരിൽ മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ അനുകൂല സാഹചര്യം ഉറപ്പുവരുത്തുന്നതിന് മുന്നോട്ട് വരുന്നത് സംബന്ധിച്ച് ഉഴവൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുമായി എംഎൽഎ നടത്തിയ തുടർച്ചയായ ചർച്ചകളെ തുടർന്നാണ് പുതിയ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിന് ഗ്രാമ പഞ്ചായത്ത് നേതൃത്വം നല്കിയത്.

ഈ നീക്കമാണ് ഇപ്പോൾ വിജയപ്രദമായിരിക്കുന്നത്. ഉഴവൂർ ടൗണിനോട് ചേർത്ത് 25 സെന്റ് സ്ഥലം കണ്ടെത്തുകയും ഇവിടെ കെട്ടിട നിർമ്മാണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫൻ ടൗൺ വാർഡ് മെമ്പരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.എം തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ മോൻസ് ജോസഫ് എംഎൽഎക്ക് നിവേദനം സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഉഴവൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിർദ്ദിഷ്ട സ്ഥലം നിലനിർത്തിക്കൊണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ള തെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കെട്ടിട നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന (സോയിൽ ടെസ്റ്റ് ) ഉടനെ നടത്താൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.

ഇതേ തുടർന്ന് ഡിസൈനും ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കു താണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് സെപ്റ്റംബർ 26 തിങ്കളാഴ്ച 10.30 ന് ഉഴവൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ പ്രത്യേക യോഗം ചെരുന്നതിന് തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് . പി.സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ ജന പ്രതിനിധിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നതാണ്

Advertisment