ക്യാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കാൻ സ്വന്തം മുടി മുറിച്ചു നൽകി ഫുട്ബോൾ കോച്ച് കോച്ചുണ്ണി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ:ക്യാൻസർ രോഗികൾക്കായി വിഗ് നിർമ്മിക്കാൻ സ്വന്തം മുടി മുറിച്ചു നൽകി ഫുട്ബോൾ കോച്ച് കോച്ചുണ്ണി. ഉഴവൂരിൽ ഫൂട്ബോൾ സംഘാടകനായും, പരിശീലകനായും പ്രവർത്തിക്കുന്ന ജെയ്മോൻ അബ്രഹാം കുഴിമുള്ളിൽ ആണ് മുടി മുറിച്ചു നൽകിയത്.

Advertisment

കൂട്ടുകാരുടെ ഇടയിൽ ഉണ്ണിയും, കായിക താരങ്ങളുടെ കോച്ചുണ്ണിയുമായ ജെയ്മോൻ അബ്രഹാം കുഴിമുള്ളിൽ ആണ് മുടി വളർത്തി മുറിച്ച് വിഗ് നിർമ്മിക്കാൻ നൽകിയത്. കോവിഡ് മഹാമാരിയിൽ കഴിഞ്ഞു പോയ വർഷങ്ങളിൽ മുടി മുറിക്കാതെ വളർത്തുകയായിരുന്നു ഉണ്ണി.

publive-image

നാട്ടുകാരും വീട്ടുകാരും എല്ലാം മുടി വളർത്തിയതിനെ പരിഹസിക്കുകയും, ഉപദേശിക്കുകയും ചെയ്തപ്പോഴും അവഎല്ലാം ചിരിച്ചു കൊണ്ട് സ്വീകരിച്ച ഉണ്ണി ആരോടും തന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ ദിവസം ഉണ്ണി തന്റെ തല മുണ്ഡനം ചെയ്ത് മുടി കൊച്ചിൻ ക്യാൻസർ റിസേർച്ച് സെന്ററിന് കൈമാറി. സിസിആര്‍സി ഉണ്ണിയുടെ സേവനത്തെ അടയാളപ്പെടുത്തിയ സർട്ടിഫിക്കേറ്റ് ഉണ്ണിക്ക് നൽകി. വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ മാതൃകാപരമായ ഒരു സേവനം ചെയ്ത് യുവജനങ്ങൾക്ക് ഉണ്ണി മാതൃകയായി.

ഉഴവൂർ ഫുട്ബോൾ ക്ലബ് ട്രഷററും, ഫുട്ബോൾ പരിശീലകനും, അനന്യ സൗണ്ട്സ് ഉഴവൂരിന്റെ ടെക്കനിക്കൽ അസിസ്റ്റന്റായും പ്രവർത്തിക്കുന്ന ജെയ്മോൻ അവിവാഹിതനാണ്. പിതാവ് അബ്രാഹത്തിനും, സഹോദരൻ ജെയ്സനുമൊപ്പം ഉഴവുർ കുടക്കച്ചിറയിൽ ആണ് താമസിക്കുന്നത്.

publive-image

Advertisment