ഹര്‍ത്താല്‍ ദിനത്തില്‍ കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസിനു കല്ലെറിഞ്ഞ പ്രതികൾ അറസ്റ്റിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം: സെപ്റ്റംബർ 23 വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കൂത്താട്ടുകുളം ഡിപ്പോയിലെ ഓർഡിനറി ബസിന് കാരിത്താസിനു സമീപം തെള്ളകത്ത് വച്ച് ആക്രമണം ഉണ്ടായി. ബസിന്റെ ചില്ല് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർക്കുകയായിരുന്നു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.

Advertisment

ഹർത്താൽ ദിനത്തിൽ എം.സി റോഡിൽ വാഹനങ്ങൾ സാധാരണപോലെ സർവീസ് നടത്തി വരുന്നതിൽ പ്രകോപിതരായ പ്രതികൾ, സർവീസ് നിർത്തി വെക്കുന്നതിനായാണ് കല്ലേറ് നടത്തിയത് എന്ന് പറഞ്ഞു.

ഏറ്റുമാനൂർ 101 കവലയിൽ, കാരിനിൽക്കും തടത്തിൽ മുഹമ്മദ്‌ റാഫി (44), പെരുമ്പായിക്കാട് സംക്രാന്തി, ഫൗസിയാമനസിൽ ഷാജിമോൻ (46) എന്നിവരാണ് അറസ്റ്റിൽ ആയത്. ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ പ്രദീപ് എം.എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി പി.സി, അനീഷ് ഇ.എ, ഗോപകുമാർ കെ.എന്‍, സിവിൽ പോലീസ് ഓഫീസർ ലനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്. പ്രതികളെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment