അഹല്യ സാഹിത്യ പുരസ്കാരം ഡോ. അശോക് ഡിക്രൂസിനും റണ്ണർ അപ് സിജിത അനിലിനും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: അഹല്യ സാഹിത്യ പുരസ്കാരം ഡോ. അശോക് ഡിക്രൂസിനും റണ്ണർ അപ് സിജിത അനിലിനും. പത്തു വ്യത്യസ്ത മേഖലകളിലുള്ളവർക്ക് അവാർഡ് നൽകുന്നതിനായി അഹല്യ ഹെറിറ്റേജ് നടത്തിയ ജനകീയ വോട്ടെടുപ്പിൽ സാഹിത്യ വിഭാഗത്തിൽ ഡോ. അശോക് ഡിക്രൂസ് ഒന്നാം സ്ഥാനത്തും സിജിത അനിൽ റണ്ണർ അപ്പും ആയി.

അഹല്യ ക്യാമ്പസിലെ ഹെറിറ്റേജ് കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ നെന്മാറ എം.എൽ.എ കെ.ബാബു ഓരോ വിഭാഗത്തിലും വിജയികൾക്കുള്ള പുരസ്കാരം നൽകി. സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ മികവു തെളിയിച്ച അശോക് ഡിക്രൂസിനും സിജിത അനിലിനും മികച്ച ജനപിന്തുണയുണ്ടായിരുന്നു. സിജിത അനിൽ കോട്ടയം ജില്ലയിൽ പാലാ ഇടമറ്റം സ്വദേശിയാണ്.

Advertisment