/sathyam/media/post_attachments/GZ8ARQMVjiZO27kehuQf.jpeg)
കേരള വിധവ വയോജനക്ഷേമ സംഘം വെള്ളൂര്‍ പഞ്ചായത്തു സമ്മേളനത്തില്‍ ഐ ഡന്റിറ്റി കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം അമ്മിണി വടകരയ്ക്ക് കാര്‍ഡ് നല്‍കി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ നിര്‍വ്വഹിക്കുന്നു
വെള്ളൂര്‍:വിധവകള്‍ വയോജനങ്ങള്‍ വികലാംഗര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി ക്ഷേമ കമ്മീഷന്‍ രൂപീകരിക്കണമെന്ന് കേരള വിധവ വയോജനക്ഷേമ സംഘം വെള്ളൂര്‍ പഞ്ചായത്തു സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വടകര സാംസ്‌കരികനിലയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനവും നടത്തി. ഒക്ടോബര്‍ ഒന്നിന് കോട്ടയം ഊട്ടി ലോഡ്ജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുവാനും തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹിളാമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തു മെമ്പര്‍ സുമ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കമ്മ, ശാന്തമ്മ വടകര, അമ്മിണി വടകര തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us