മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിന് മുൻപായി നടത്താൻ ഹൈക്കോടതി വിധി. സെപ്റ്റംബർ 18ന് നിശ്ചയിച്ചിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പ് പതിനാറാം തീയതി സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെക്കുകയായിരുന്നു.

ഇതിനെതിരെ ബാങ്ക് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന ഒക്ടോബർ എട്ടാം തീയതിയോ അതിന് മുൻപോ തെരഞ്ഞെടുപ്പ് നടത്താൻ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഉത്തരവിട്ടത്.

സ്ഥാപനത്തിന്റെ നല്ലതിന് ജനകീയ ഭരണസമിതി തുടരേണ്ടതാണെന്നും അഡ്മിനിസ്‌ട്രേറ്റർ ഭരണം ഒഴിവാക്കാൻ ഭരണസമിതിയുടെ കാലാവധി തീരുന്ന അന്നോ അതിന് മുൻപോ തിരഞ്ഞെടുപ്പ് നടത്തിയിരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

തിരഞ്ഞെടുപ്പ് കാര്യങ്ങളിലെ ജോയിന്റ് രജിസ്ട്രാറുടെ അനധികൃത ഇടപെടലിനെയും ഹൈക്കോടതി വിമർശിച്ചു. ബാങ്ക് ഭരണ സമിതിക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ അഡ്വ.ജോർജ് പൂന്തോട്ടം,അഡ്വ. ജോയ് ജോർജ് അടുക്കം എന്നിവർ ഹാജരായി..

Advertisment