/sathyam/media/post_attachments/fn6pTcyuwA5SsSYplksW.jpg)
പെരുവ:അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും, മുളക്കുളം ഗ്രാമപഞ്ചായത്തിന്റെയും, പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരുവ, മറ്റപ്പള്ളിക്കുന്ന് റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ ലോക വയോജന ദിനാചരണം നടത്തി.
എബ്രഹാം തോട്ടുപുറത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അറുനൂറ്റി മംഗലം സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ബിജു ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുകയും വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ,ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളിൽ ക്ലാസ് നയിക്കുകയും ചെയ്തു.
മുതിർന്ന പൗരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ട് വിവിധ കലാകായിക മത്സരങ്ങൾ നടത്തി. എംആര്‍എ പ്രസിഡൻറ് റോബർട്ട് തൊട്ടുപുറം, അലക്സ് പോൾ (എച്ച്ഐ), ഉണ്ണികൃഷ്ണൻ, നിത (എന്‍ആര്‍എച്ച്എം കോ ഓര്‍ഡിനേറ്റര്‍), എബ്രഹാം തോട്ടുപുറം, രാജൻ ചേരുംകുഴി, ഡിക്സൺ തോമസ്, ട്രീസ, റോസിലി തങ്കൻ, സജില ലിജു, ദീപു സി. കെ എന്നിവർ ആശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us