/sathyam/media/post_attachments/8aZRemEQvrhVRr9jKZfy.jpg)
കോട്ടയം:കോട്ടയം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി ജില്ലയിലെ വിവിധ വകുപ്പുകളെയും സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് ഒരു യോഗം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഹാളിൽ സംഘടിപ്പിച്ചു.
സിഡബ്ല്യുസി ചെയർമാൻ ഡോ. അരുൺ കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നിഖിൽ സ്കറിയ (എംവിഐ, ആർടി ഓഫീസ്, കോട്ടയം), രാജീവ് എസ് നായർ (ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്, കോട്ടയം), ടി ജെ ജോസഫ് (കേരള ബസ് ഓണേഴ്സ് കം ഓപ്പറേറ്റർസ് അസ്സോസിയേഷൻ, കോട്ടയം), ദിവ്യ കെ എം (ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ, കോട്ടയം), ഡോ.സുരേഷ് കെ ജി (ഡിഎം ഓഫീസ് കോട്ടയം), മാത്യു ജോസഫ്, ജസ്റ്റിൻ (കോഡിനേറ്റർ ചൈൽഡ് ലൈൻ കോട്ടയം), സുരേന്ദ്രൻ (കെഎസ് ആർ ടി സി ഇൻസ്പെക്ടർ), ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി എൻ ശ്രീദേവി, ജോമോൻ മാത്യു, ലാലൻ സി ജേക്കബ്, സോഫി കെ എം എന്നിവർ സംബന്ധിച്ചു.
താഴെ പറയുന്നവ നടപ്പാക്കാന്‍ യോഗം കര്‍ശന നിര്‍ദേശം നല്‍കി:
പ്രൈമറി സ്കൂൾ തലം മുതൽ കുട്ടികൾക്കു റോഡ് സുരക്ഷയെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചും ബോധവൽകരണ ക്ലാസുകൾ നൽകുക.
മോട്ടോർ വാഹന നിയമങ്ങൾ കര്‍ശനമായി പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ കുട്ടികളുടെ യാത്രക്കായി തിരഞ്ഞെടുക്കാവു.
സ്കൂൾ സോണുകളിൽ സ്പീഡ് ബ്രേക്ക്, സീബ്രാ ലൈൻ, ഫ്ലാഷ് ലൈറ്റ് എന്നിവ സ്ഥാപിക്കുക, ബസ് ജീവനക്കാർ കുട്ടികളോട് മാന്യമായി പെരുമാറുകയും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയുക.
പഠന യാത്രകൾ കഴിവതും പകൽസമയത്തും സംസ്ഥാനത്തിനകത്തും മാത്രം ക്രമീകരിക്കുക. രാത്രി യാത്രകൾ ഒഴിവാക്കുക.
കുട്ടികളുമായി യാത്ര പുറപ്പെടുമ്പോൾ ജി പി എസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച നിരീക്ഷിക്കുകയും സുരക്ഷാ ഉറപ്പാക്കുകയും ചെയുക.
തിരക്കു കുറയ്ക്കുന്നതിനായി കെ എസ് ആർ ടി സി സർവീസ് ഉള്ള റൂട്ടുകളിൽ യാത്രാപാസ്സ് ഉപയോഗിച്ചുള്ള യാത്ര പ്രോത്സാഹിപ്പിക്കുകയും കെ എസ് ആർ ടി സി സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുക.
അധ്യാപകർക്കും മാതാപിതാക്കൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെകുറിച്ചും ബോധവത്കരണ ക്ലാസുകൾ നൽകുക.
കുട്ടികളുടെ പരാതികൾ ബോധിപ്പിക്കുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ എല്ലാ വാഹനങ്ങളിലും നിർബന്ധമായും പ്രദർശിപ്പിക്കണം.
യാത്ര വേളകളിൽ കുട്ടികൾക്കെതിരെ ഏതെങ്കിലും തരത്തിൽ അപമര്യാദയായി പെരുമാറ്റമോ അതിക്രമങ്ങളോ ഉണ്ടാവുകയാണെങ്കിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us