/sathyam/media/post_attachments/PUe9kR78kQUrT1n78Ksv.jpg)
ഉഴവൂര്‍:ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം (സിപിസി) കേരളത്തിലുടനീളം നടത്തിവരുന്നു.
കുട്ടികള്‍ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളില്‍ സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തുന്നതിനും ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും കുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ ഇല്ലാതാക്കുന്നതിനും മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല ഭിക്ഷാടനം എന്നിവ തടയുക ശൈശവ വിവാഹം ഇല്ലാതാക്കുക കുട്ടികളുടെ ആത്മഹത്യകൾ ഇല്ലാതാക്കുക ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോഘം വളർത്തുക, കുട്ടികളെ മുൻപോട്ട് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയാണ് ഈ തുടർ കർമ്മപരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബ്ലോക്ക്തല ബാലസംരക്ഷണ സമിതികളുടെ (ബി.സി.പി.സി) നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി അംഗങ്ങളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ബ്ലോക്ക്തല ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റി ചെയർമാൻ ഡോ. അരുൺ കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.
വികസനകാര്യ ചെയർമാൻ പി.സി. കുര്യൻ ആരോഗ്യകാര്യ ചെയർമാൻ ജോൺസൺ പുളിക്കീൽ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, ശിശു വികസന പദ്ധതി ഓഫീസർ ഡോ. റ്റിൻസി രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജു ചിറ്റേത്ത്, സ്മിത അലക്സ്, സിൻസി മാത്യു, പി.എൻ. രാമചന്ദ്രൻ, ആൻസി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന ബാലാവകാശ പ്രതിനിധി ശ്രീമതി ശശികല കെ.ജി ക്ലാസ്സുകൾ നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us