/sathyam/media/post_attachments/bieCWRUebNyQkSPYz3Cd.jpg)
കടുത്തുരുത്തി: അഗ്രികള്‍ച്ചറല്‍ ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളാ (എഐറ്റിയുസി) കോട്ടയം ജില്ലാ കണ്‍വന്‍ഷനും ഫാം വർക്കേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം.ജി. ശ്രീധരൻ്റ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും. 23 ന് രാവിലെ 10 30 ന് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടക്കും.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. എക്‌സലന്‍സ് അവാര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വി. ശശി വിതരണം ചെയ്യും. എം.ജി ശ്രീധരന്‍ അനുസ്മരണം റ്റി.എന്‍. രമേശന്‍ (എഐറ്റിയുസി ജില്ലാ പ്രസിഡന്റ്) നടത്തും.
മുഖ്യപ്രഭാഷണം അഡ്വ. വി.കെ. സന്തോഷ് കുമാര്‍ (എഐറ്റിയുസി ജില്ലാ സെക്രട്ടറി) നടത്തും. മെമ്പര്‍ഷിപ്പ് വിതരണം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. രാംദാസ് വിതരണം ചെയ്യും.
പി.ജി. ത്രിഗുണസെന്‍ (സിപിഐ കടുത്തുരുത്തി മണ്ഡലം സെക്രട്ടറി), കെ.കെ രാമഭദ്രന്‍, (എഐറ്റിയുസി മണ്ഡലം പ്രസിഡന്റ്), ജെയിംസ് തോമസ് (എഐറ്റിയുസി മണ്ഡലം സെക്രട്ടറി), ജോജോ ആളോത്ത് (ജില്ലാ സെക്രട്ടറി), സി.വി. സത്യൻ, സംസ്ഥാന കൗൺസിൽ അംഗം എന്നിവർ പ്രസംഗിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us