കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം ഒക്ടോബര്‍ 22, 24, 27, 28, 29 തീയതികളില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ തുടക്കം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സി. ബി.എസ്. ഇ. സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന കോട്ടയം സഹോദയ സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവം - 'സര്‍ഗ്ഗസംഗമം' ഒക്ടോബര്‍ 22 ന് കൊടികയറും. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളാണ് ഈ വര്‍ഷം മേളക്ക് വേദിയൊരുക്കുന്നത്.

Advertisment

കൊറോണയുടെ വരവോടെ രണ്ടുവര്‍ഷമായി മുടങ്ങി കിടന്ന സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തിനു ഇക്കുറി മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. കോട്ടയം ജില്ലയിലെ 120 സ്‌കൂളുകളില്‍ നിന്നുമായി 5000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കും.

നാഷണല്‍ എഡ്യൂക്കേഷണല്‍ പോളിസി 2020 പ്രകാരം കലാ-സംയോജനം എന്നത് വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഒരു പാഠ്യ-പഠ്യേതര സമീപനമാണ്. കൊറോണ കാലഘട്ടത്തില്‍ കല-സംയോജിത വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന ലക്ഷ്യം കൂടിയുണ്ട് ഈ വര്‍ഷത്തെ സ്‌കൂള്‍ കലാമേളയ്ക്ക്.

അഞ്ചു ദിനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 22 സ്റ്റേജുകളില്‍, 55 ഇനങ്ങളില്‍ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. കാറ്റഗറി ഒന്നില്‍ 3, 4 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും, കാറ്റഗറി രണ്ടില്‍ 5, 6, 7 ക്ലാസ്സുകാരും, കാറ്റഗറി മൂന്നില്‍ 8, 9, 10 ക്ലാസ്സുകാരും, കാറ്റഗറി നാലില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികളുമാണ് മത്സരിക്കുക.

രചനാ മത്സരങ്ങളായ കഥാരചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), കവിതാ രചന, ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), ചിത്രരചന, കാര്‍ട്ടൂണ്‍ തുടങ്ങിയവയും പെയിന്റിംഗ്, പോസ്റ്റര്‍ ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളാണ് ഒക്ടോബര്‍ 22 ന് നടക്കുക, ഡിജിറ്റല്‍ പെയിന്റ്ങ്, പവര്‍ പോയിന്റ് എന്നീ മത്സരങ്ങൾ ഒക്ടോബര്‍ 24 നും, സ്റ്റേജിൽ അരങ്ങേറുന്ന മത്സരങ്ങൾ 27നും ആരംഭിക്കും.

Advertisment