രചനാ മത്സരങ്ങളോടെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്കൂളില്‍ സര്‍ഗ്ഗസംഗമത്തിന് തുടക്കമായി

New Update

publive-image

മരങ്ങാട്ടുപിള്ളി:കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം സഹോദയ സി. ബി. എസ്. ഇ. സ്‌കൂള്‍ കലോത്സവത്തിന് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ തുടക്കമായി.

Advertisment

രചനാ മത്സരങ്ങളായ കഥാരചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), കവിതാ രചന, ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്, ഹിന്ദി), ചിത്രരചന, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനത്തില്‍ നടന്നത്.

publive-image

ഡിജിറ്റല്‍ പെയിന്റ്ങ് & പവര്‍ പോയിന്റ് മത്സരം ഒക്ടോബര്‍ 24 ന് കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂളില്‍ നടക്കും. 27 മുതല്‍ 29 വരെ നടക്കുന്ന സ്റ്റേജ് ഇനങ്ങളില്‍ കോട്ടയം ജില്ലയിലെ 120 സ്‌കൂളുകളില്‍ നിന്നുമായി 5000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കും.

publive-image

അഞ്ചു ദിനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 22 സ്റ്റേജുകളില്‍, 55 ഇനങ്ങളില്‍ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.

കാറ്റഗറി ഒന്നില്‍ 3, 4 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും, കാറ്റഗറി രണ്ടില്‍ 5, 6, 7 ക്ലാസ്സുകാരും, കാറ്റഗറി മൂന്നില്‍ 8, 9, 10 ക്ലാസ്സുകാരും, കാറ്റഗറി നാലില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികളുമാണ് മത്സരിക്കുക.

Advertisment