/sathyam/media/post_attachments/cAOdYh0rsdEu1hmkz3Ex.jpg)
ആണ്ടൂര്‍: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആണ്ടൂര്‍ ദേശീയവായനശാല രൂപീകരിച്ച വിമുക്തി ക്ളബ്ബിന്‍റെ ഉത്ഘാടനം ജില്ലാ ലെെബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ബാബു കെ. ജോര്‍ജ് നിര്‍വ്വഹിച്ചു.
ലെെബ്രറി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എക്സെെസ് പ്രിവന്‍റീവ് ഓഫീസര്‍ രാജേഷ് ജോസഫ് പ്രഭാഷണം നടത്തി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് വായനശാല സംഘടിപ്പിച്ച കവിത പൂരണ മത്സരത്തില്‍ വിജയികളായ ഗിരിജ എന്‍. നമ്പൂതിരി, ഷെെജു പാവുത്തിയേല്‍, വിനയകുമാര്‍ മാനസ എന്നിവരെ താലുക്ക് ലെെബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് പുരസ്ക്കാരം നല്‍കി ആദരിച്ചു.
/sathyam/media/post_attachments/RJTxCpsf2FRQZ4TgWSzH.jpg)
കോട്ടയം ജില്ലാ സ്ക്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ലെെബ്രറി അംഗം കൂടിയായ പി.ജി. ഗൗരീകൃഷ്ണയെ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍ ഷീല്‍ഡ് നല്‍കി അനുമോദിച്ചു. നേരത്തെ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ കെ.ഗോപാലകൃഷ്ണന്‍ നായര്‍ വിതരണം ചെയ്തു.
ലെെബ്രറി പുസ്തക ശേഖരണ പരിപാടിയുടെ ഭാഗമായി ടി.എന്‍. സനല്‍കുമാര്‍, വി.കെ. സാജു എന്നിവര്‍ സംഭാവന ചെയ്ത പുതിയ പുസ്തക കെട്ടുകള്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. ലെെബ്രറി ജോ.സെക്രട്ടറി ബി.ജയകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us