കർഷക സംഘം പെരുവ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച തനിമ പച്ചക്കറി നഴ്സറി തൈ വിതരണ ഉൽഘാടനം വ്യാഴാഴ്ച പെരുവ സെൻട്രൽ ജംഗ്ഷനിൽ

New Update

publive-image

പെരുവ:കർഷക സംഘം പെരുവ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച തനിമ പച്ചക്കറി നഴ്സറി തൈ വിതരണ ഉൽഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പെരുവ സെൻട്രൽ ജംഗ്ഷനിൽ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ജയകൃഷ്ണൻ നിർവഹിക്കുന്നു. ഏരിയ പ്രസിഡന്റ്‌ വി.ബി വിനോദ്, ഏരിയ സെക്രട്ടറി വി.ജി സുരേന്ദ്രൻ തുടങ്ങിയവരും പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരും ചടങ്ങിൽ പങ്കെടുക്കും.

Advertisment

publive-image

മേഖല സെക്രട്ടറി എം.എസ് സുകുമാരന്റെ പുരയിടത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രത്യേക പന്തലിൽ കർഷക സംഘം അവർമ യൂണിറ്റ് ഭാരവാഹികളായ പി.കെ കുര്യാക്കോസ്, രാധാകൃഷ്ണൻ, ഷാജി, ഒ.ടി തമ്പി, രജനി സുകുമാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നഴ്സറി പ്രവർത്തിക്കുന്നത്.

Advertisment