കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവം 'സർഗ്ഗസംഗമ'ത്തിന് നാളെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിൽ തിരിതെളിയും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

മരങ്ങാട്ടുപിള്ളി: കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സിബിഎസ് ഇ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തിന് നാളെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിൽ തിരിതെളിയും.

Advertisment

120 സ്‌കൂളുകളില്‍ നിന്നുമായി 5000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാമേളയിൽ ആദ്യദിനം 21 വേദികളിൽ നാലു വിഭാഗങ്ങളിലായി 39 മത്സരങ്ങൾ ആണ് നടക്കുക. കാറ്റഗറി ഒന്നില്‍ 3, 4 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും, കാറ്റഗറി രണ്ടില്‍ 5, 6, 7 ക്ലാസ്സുകാരും, കാറ്റഗറി മൂന്നില്‍ 8, 9, 10 ക്ലാസ്സുകാരും, കാറ്റഗറി നാലില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികളുമാണ് മത്സരിക്കുക.

ലേബർ ഇന്ത്യ സ്കൂളിൽ രാവിലെ 09.30 ന് നടക്കുന്ന കലാമേളയുടെ ഉദ്ഘാടന സമ്മേളനം സഫാരി ചാനൽ മാനേജിങ് ഡയറക്ടറും, കേരള സർക്കാർ പ്ലാനിങ് ബോർഡ് മെമ്പറുമായ സന്തോഷ് ജോർജ് കുളങ്ങര നിർവ്വഹിക്കും. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

ലേബർ ഇന്ത്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനും, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ജോർജ് കുളങ്ങര അനുഗ്രഹപ്രഭാഷണം നടത്തും, കോട്ടയം സഹോദയ ജനറൽ സെക്രട്ടറി കവിത ആർ.സി., സഹോദയ ട്രഷറർ ഫ്രാങ്ക്‌ളിൻ മാത്യു, ഫാ. പയസ് ജോസഫ് പായിക്കാട്ട് മറ്റത്തിൽ, ജനറൽ കൺവീനർ സുജ കെ ജോർജ്, മരങ്ങാട്ടുപിള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് തുടങ്ങിവർ സംസാരിക്കും.

സർഗ്ഗസംഗമത്തിൽ നാളെ വ്യാഴാഴ്ച നടക്കുന്ന മത്സര ഇനങ്ങൾ:

വേദി 1
ഉച്ചകഴിഞ്ഞ് 01 മുതല്‍ 03.23 വരെ കാറ്റഗറി മൂന്ന് - മോഹിനിയാട്ടം (പെൺ)
വൈകിട്ട് 4 മുതൽ 04.33 മണി വരെ കാറ്റഗറി രണ്ട് - ഭരതനാട്യം (ആൺ)
വൈകിട്ട് 5 മുതൽ 05.22 മണി വരെകാറ്റഗറി മൂന്ന് - ഭരതനാട്യം (ആൺ)

വേദി 2
രാവിലെ 08.30 മുതൽ 09.47 വരെ കാറ്റഗറി നാല് - കുച്ചുപ്പുടി (പെൺ)
രാവിലെ 10.15 മുതൽ 12.16 വരെ കാറ്റഗറി മൂന്ന് - കുച്ചുപ്പുടി (പെൺ)
ഉച്ചകഴിഞ്ഞ് 12.45 മുതല്‍ 01.27 വരെ കാറ്റഗറി നാല് - നാടോടിനൃത്തം (പെൺ)
ഉച്ചകഴിഞ്ഞ് 2.15 മുതല്‍ 04.27 വരെ കാറ്റഗറി മൂന്ന് - സംഘനൃത്തം
ഉച്ചകഴിഞ്ഞ് 5.30 മുതല്‍ 05.52 വരെ കാറ്റഗറി നാല് - ഭരതനാട്യം (ആൺ)

വേദി 3
രാവിലെ 09.30 മുതൽ 10.36 വരെ കാറ്റഗറി നാല് - ഒപ്പന (പെൺ)
രാവിലെ 11.00 മുതൽ 11.44 വരെ കാറ്റഗറി മൂന്ന് - കോൽകളി (ആൺ)
ഉച്ചകഴിഞ്ഞ് 01 മുതല്‍ 02.39 വരെ കാറ്റഗറി മൂന്ന് - ഒപ്പന (പെൺ)

വേദി 5
രാവിലെ 09.30 മുതൽ 11.20 വരെ കാറ്റഗറി രണ്ട് - മോഹിനിയാട്ടം (പെൺ)
രാവിലെ 11.40 മുതൽ 1.8 വരെ കാറ്റഗറി നാല് - മോഹിനിയാട്ടം (പെൺ)
ഉച്ചകഴിഞ്ഞ് 03 മുതല്‍ 03.18 വരെ കാറ്റഗറി നാല് - നാടോടിനൃത്തം (ആൺ)

വേദി 6
രാവിലെ 08.30 മുതൽ 02.22 വരെ സംഘഗാനം

വേദി 7
രാവിലെ 08.30 മുതൽ 02.12 വരെ കാറ്റഗറി മൂന്ന് - ലളിതഗാനം - മലയാളം (പെൺ)

വേദി 8
രാവിലെ 08.30 മുതൽ 02.06 വരെ കാറ്റഗറി രണ്ട് - ലളിതഗാനം - മലയാളം (പെൺ)
ഉച്ചകഴിഞ്ഞ് 03.30 മുതല്‍ 05.54 വരെ കാറ്റഗറി നാല് - ലളിതഗാനം - മലയാളം (ആൺ)

വേദി 9
രാവിലെ 08.30 മുതൽ 10.48 വരെ കാറ്റഗറി രണ്ട് - അറബിക് പദ്യപാരായണം
രാവിലെ 11.30 മുതൽ 02.36 വരെ കാറ്റഗറി മൂന്ന് - അറബിക് പദ്യപാരായണം
ഉച്ചകഴിഞ്ഞ് 03.15 മുതല്‍ 04.15 വരെ കാറ്റഗറി നാല് - അറബിക് പദ്യപാരായണം

വേദി 10
രാവിലെ 08.30 മുതൽ 02.42 വരെ കാറ്റഗറി രണ്ട് - പ്രസംഗം - ഇംഗ്ലീഷ്

വേദി 11
രാവിലെ 08.30 മുതൽ 12.43 വരെ കാറ്റഗറി രണ്ട് - ക്ലാസിക്കൽ മ്യൂസിക് - കർണാട്ടിക്
ഉച്ചകഴിഞ്ഞ് 01.30 മുതല്‍ 03.20 വരെ കാറ്റഗറി നാല് - ക്ലാസിക്കൽ മ്യൂസിക് - കർണാട്ടിക് (ആൺ)

വേദി 12
രാവിലെ 08.30 മുതൽ 10.42 വരെ കാറ്റഗറി മൂന്ന് - മാപ്പിളപാട്ട് (ആൺ)
രാവിലെ 11.30 മുതൽ 02.30 വരെ കാറ്റഗറി മൂന്ന് - മാപ്പിളപാട്ട് (പെൺ)

വേദി 13
രാവിലെ 08.30 മുതൽ 02.24 വരെ കാറ്റഗറി ഒന്ന് - പ്രസംഗം - ഇംഗ്ലീഷ്

വേദി 14
രാവിലെ 08.30 മുതൽ 02.30 വരെ കാറ്റഗറി ഒന്ന് - പദ്യപാരായണം - ഇംഗ്ലീഷ്

വേദി 15
രാവിലെ 08.30 മുതൽ 02.54 വരെ കാറ്റഗറി രണ്ട് - പദ്യപാരായണം - ഇംഗ്ലീഷ്

വേദി 16
രാവിലെ 08.30 മുതൽ 11.06 വരെ കാറ്റഗറി രണ്ട് - പദ്യപാരായണം - സംസ്‌കൃതം
രാവിലെ 11.30 മുതൽ 05.54 വരെ കാറ്റഗറി മൂന്ന് - പദ്യപാരായണം - മലയാളം

വേദി 17
രാവിലെ 08.30 മുതൽ 02.24 വരെ കാറ്റഗറി ഒന്ന് - ലളിതഗാനം - മലയാളം

വേദി 18
രാവിലെ 08.30 മുതൽ 01.42 വരെ കാറ്റഗറി മൂന്ന് - അവതരണം

വേദി 19
രാവിലെ 08.30 മുതൽ 12.54 വരെ കാറ്റഗറി മൂന്ന് - പ്രസംഗം - മലയാളം
ഉച്ചകഴിഞ്ഞ് 02.00 മുതല്‍ 04.12 വരെ കാറ്റഗറി നാല് - പ്രസംഗം - മലയാളം

വേദി 20
രാവിലെ 08.30 മുതൽ 10.36 വരെ കാറ്റഗറി നാല് - പദ്യപാരായണം - സംസ്കൃതം
ഉച്ചകഴിഞ്ഞ് 02.00 മുതൽ 05.18 വരെ കാറ്റഗറി മൂന്ന് - പദ്യപാരായണം - സംസ്കൃതം

വേദി 21
രാവിലെ 08.30 മുതൽ 11.12 വരെ കാറ്റഗറി നാല് - പദ്യപാരായണം - ഹിന്ദി
ഉച്ചകഴിഞ്ഞ് 01.30 മുതൽ 02.42 വരെ കാറ്റഗറി നാല് - പ്രസംഗം - ഹിന്ദി

Advertisment