മരങ്ങാട്ടുപിള്ളി:കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന കോട്ടയം സഹോദയ സിബിഎസ്ഇ സ്‌കൂള്‍ കലോത്സവത്തിന് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളിൽ തിരിതെളിഞ്ഞു
120 സ്‌കൂളുകളില്‍ നിന്നുമായി 5000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലാമേളയിൽ ആദ്യദിനം 21 വേദികളിൽ നാലു വിഭാഗങ്ങളിലായി 39 മത്സരങ്ങൾ ആണ് നടക്കുക. കാറ്റഗറി ഒന്നില്‍ 3, 4 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളും, കാറ്റഗറി രണ്ടില്‍ 5, 6, 7 ക്ലാസ്സുകാരും, കാറ്റഗറി മൂന്നില്‍ 8, 9, 10 ക്ലാസ്സുകാരും, കാറ്റഗറി നാലില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികളുമാണ് മത്സരിക്കുക.
ലേബർ ഇന്ത്യ സ്കൂളിൽ രാവിലെ 09.30 ന് നടക്കുന്ന കലാമേളയുടെ ഉദ്ഘാടന സമ്മേളനം സഫാരി ചാനൽ മാനേജിങ് ഡയറക്ടറും, കേരള സർക്കാർ പ്ലാനിങ് ബോർഡ് മെമ്പറുമായ സന്തോഷ് ജോർജ് കുളങ്ങര നിർവ്വഹിച്ചു. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ലേബർ ഇന്ത്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനും, ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ ജോർജ് കുളങ്ങര അനുഗ്രഹപ്രഭാഷണം നടത്തി, കോട്ടയം സഹോദയ ജനറൽ സെക്രട്ടറി കവിത ആർ.സി., സഹോദയ ട്രഷറർ ഫ്രാങ്ക്‌ളിൻ മാത്യു, ഫാ. പയസ് ജോസഫ് പായിക്കാട്ട് മറ്റത്തിൽ, ജനറൽ കൺവീനർ സുജ കെ ജോർജ്, മരങ്ങാട്ടുപിള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് തുടങ്ങിവർ സംസാരിച്ചു