കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം: ആശ ടീച്ചർക്ക് കലാദക്ഷിണയായി ഗൗരിയുടെ ഒന്നാം സ്ഥാനം

New Update

publive-image

മരങ്ങാട്ടുപിള്ളി: തന്റെ ശിഷ്യ തീർത്ത വഴിയിൽ കൈപിടിച്ചുയർത്തിയ പള്ളിക്കത്തോട് അരവിന്ദ സ്കൂളിലെ ആശ ടീച്ചർക്ക് ദക്ഷിണയായി ഗൗരി എസ് നായരുടെ കുച്ചിപ്പുടി കലോൽസവവേദിയുടെ അരങ്ങിൽ ആടി തിമിർത്തപ്പോൾ ലഭിച്ചത് ഒന്നാം സ്ഥാനം. കൃഷ്ണ കുചേല സൗഹ്യദമാണ് ഗൗരി കുച്ചിപ്പുടി രൂപത്തിൽ അരങ്ങിൽ അവതരിപ്പിച്ചത്.

Advertisment

പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിറിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. പാലാ നാട്യാജ്ഞലി നൃത്ത വിദ്യാലത്തിലെ വിദ്യാർത്ഥിയാണ് ഗൗരി. പ്രവാസിയായ അനിൽ കുമാർ ആണ് പിതാവ്. മാതാവ് രമ്യ അനിൽ. സഹോദരൻ ഗൗതം.

Advertisment