ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ രാമപുരത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു

New Update

publive-image

രാമപുരം:കേരള ഗവർണ്ണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. പ്രതിഷേധ യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

എൽഡിഎഫ് കൺവീനർ കെ എസ് രാജു, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം അഡ്വ. പയസ് രാമപുരം, സിപിഎം ലോക്കൽ സെക്രട്ടറി എം.റ്റി ജാന്റീഷ്, സിപിഎം പാലാ ഏരിയാ കമ്മിറ്റിയംഗം വി.ജി വിജയകുമാർ, എൻഎൽസി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം.ആർ രാജു, സിപിഐ ലോക്കൽ സെക്രട്ടറി പി.എ മുരളി, കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ഡി പ്രസാദ് എന്നിവർ സംസാരിച്ചു.

publive-image

രാമപുരം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം രാമപുരം ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. ബെന്നി തെരുവത്ത്, വിഷ്ണു എൻ.ആർ, ബെന്നി ആനത്താരയ്ക്കൽ, അജി സെബാസ്റ്റ്യൻ, ജോഷി ഏറത്ത്, ദിവാകരൻ നീറാകുളത്ത്, ഷജിത് ലാൽ, ജെയിംസ് നിരപ്പത്ത്, കെ.എസ് രവീന്ദ്രൻ, റോയി സെബാസ്റ്റ്യൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment