കുറവിലങ്ങാട് ദേവമാതാ കോളജിൽ കേരളോത്സവം നവംബര്‍ 1, 2 തീയതികളില്‍

New Update

publive-image

കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളെജിൽ കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 1, 2 തീയതികളിൽ കേരളോത്സവം സംഘടിപ്പിക്കുന്നു. നവംബർ 1 ന് രാവിലെ 10.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനം കേരളസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി. മാത്യു അദ്ധ്യക്ഷത വഹിക്കും.

Advertisment

വൈസ് പ്രിൻസിപ്പാൾ ഫാ. ഡിനോയി മാത്യു കവളമാക്കൽ, ബർസാർ റവ. ഡോ. ജോയൽ ജേക്കബ് പണ്ടാരപ്പറമ്പിൽ, ഡോ. റെന്നി എ. ജോർജ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് വിവിധ പഠനവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

നവംബർ 1 ഉച്ചകഴിഞ്ഞ് 2 ന് കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ അനുഷ്ഠാന കലാരൂപമായ പടയണിയുടെ അവതരണം ഉണ്ടായിരിക്കും.

നവംബർ 1, 2, തിയതികളിൽ ഡിസി ബുക്സ്, നാഷണൽ ബുക്സ് സ്റ്റാൾ, ചിന്താ പബ്ളിക്കേഷൻസ്, പുസ്തകലോകം എന്നീ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി സജ്ജീകരിക്കുന്നു. പ്രസ്തുത തീയതികളിൽ ഉച്ചയ്ക്ക് 12 ന് വൈവിധ്യപൂര്‍ണമായ വിഭവങ്ങളോടെ ഭക്ഷ്യമേളയും ഒരുക്കുന്നു.

Advertisment