New Update
/sathyam/media/post_attachments/ugQharFDd0Ru1J5cfDWT.jpg)
ഉഴവൂർ: കേരളത്തിലെ ഗവർണർ ഏകാധിപത്യ പ്രവണതകളും അമിത അധികാരവും ഉപയോഗിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് എതിരെ ജനകീയ സമരം ഉയർന്നുകഴിഞ്ഞവെന്ന് സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി പറഞ്ഞു. ഉഴവൂരിൽ എൽഡിഎഫ് പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisment
ഷെറി മാത്യു അധ്യക്ഷത വഹിച്ചു. ജോസ് തോട്ടിയിൽ, ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, വിനോദ് പുളിക്കനിരപ്പേൽ, സണ്ണി ആനാലിൽ, എൻ സോമനാഥപിള്ള, ശ്രിനി തങ്കപ്പൻ, വി.സി സിറിയക്ക്, റോയി ജോസഫ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us