തെരുവ് നായകളുടെ ആക്രമണത്തിൽ സ്‍തംഭിച്ച്‌ അരീക്കര നിവാസികൾ

New Update

publive-image

കുറവിലങ്ങാട്: ഇന്നലെ വെള്ളിയാഴ്ച്ച മാത്രം നാലോളം വ്യക്തികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. അരീക്കര പന്തപ്ലാക്കിൽ ബിജു തോമസ് ആണ് വെള്ളിയാഴ്ച രാവിലെ തന്നെ തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആണ് കുത്തിവെയ്പ്പിനും തുടർചികിത്സയും തേടിയത്.

Advertisment

അരീക്കര സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും രാവിലെയും വൈകിട്ടും സ്കൂളിൽ വന്നു പോകുന്ന സമയത്ത് തെരുവ് നായ്ക്കളെ പ്രതി അരീക്കര കവലയിലുടെയുള്ള കാൽനടയാത്ര ഒരു പേടി സ്വപ്നമാണ്. പഞ്ചായത്ത് അധികൃതരുടെയും ഭാരവാഹികളുടെയും നിസ്സംഗതാ മനോഭാവമാണ് അരീക്കര ,വെളിയന്നൂർ ഭാഗങ്ങളിൽ തെരുവ് നായ ശല്യം ഇത്രയും വർധിക്കാൻ കാരണം.

തെരുവ് നായുടെ കടിയേറ്റ് ഒരു ജീവൻ ബലിയാകുന്നവരെ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് തന്നെ തെരുവ്‌നായ നിർമ്മാർജ്ജനത്തിനുള്ള എളുപ്പവഴികൾവേണ്ടപ്പെട്ട ഭാരവാഹികൾ കൈക്കൊള്ളുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു .

Advertisment