New Update
/sathyam/media/post_attachments/SzODDN2xv2EXCkK9llKa.jpg)
കുറവിലങ്ങാട്: ചൈതന്യാ ട്രസ്റ്റ് ആശുപത്രിയില്‍ സൗജന്യ ശിശുരോഗ നിര്‍ണയ ക്യാമ്പും സെമിനാറും ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് ട്രസ്റ്റ് ചെയര്‍മാന്‍ ജി. സുരേന്ദ്രനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജനറല്‍ മെഡിസിന്‍ വിഭാഗം ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുഖ്യാതിഥിയായിരിക്കും.
Advertisment
കുട്ടികളില്‍ കണ്ട് വരുന്ന വിവിധയിനം രോഗങ്ങളെക്കുറിച്ചും ഭക്ഷണരീതി, ശിശുപരിപാലനം എന്നിവ സംബന്ധിച്ച് സെമിനാറും നടക്കും. ശിശുരോഗ വിഭാഗം മേധാവി ഡോ. രേഷ്മാ രാജു പരിശോധനയ്ക്കും രോഗനിര്‍ണ്ണയത്തിനും നേതൃത്വം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us