New Update
/sathyam/media/post_attachments/GZhG8UPpgAfVLofxS4bq.jpg)
മരങ്ങാട്ടുപിള്ളി:വിദ്യാഭ്യാസത്തിനൊപ്പം ജോലിചെയ്ത് വരുമാനം ഉണ്ടാക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറായിമുന്നോട്ട് വരണമെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. പഠനവും കലയും വിദ്യാഭ്യാസത്തിൻ്റെ ഒരു ഭാഗമായത് കൊണ്ടാണ് കലോത്സവങ്ങൾ നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisment
മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ പബ്ലിക് സ്കൂളിൽ നടന്ന കോട്ടയം ജില്ലാ സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവമായ സർഗസംഗമം 2022 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാണി സി കാപ്പൻ എംഎൽഎ. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്ജ് അധ്യക്ഷത വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us