/sathyam/media/post_attachments/3PpGmmOAYOiGiwBALyvu.jpg)
കുറവിലങ്ങാട്:കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവർത്തിപരിചയ മേളയും ഐടി മേളയും നവംബര്‍ 4, 5 തീയതികളിൽ കുറവിലങ്ങാട് വച്ച് നടത്തപ്പെടും. 4 ന് സെൻ്റ് മേരീസ് എച്ച്എസ്എസ്, ബോയ്സ് എച്ച്എസ്, സെൻ്റ് മേരീസ് ഗേൾസ് എൽപിഎസിലും വച്ച് പ്രവർത്തി പരിചയമേളയും സെൻ്റ് മേരീസ് ഗേൾസ് എച്ച്എസിൽ വച്ച്, ഗണിത ശാസ്ത്ര മേളയും ഐ.ടി മേളയും നടത്തപ്പെടും.
5 -ാം തീയതി സെൻ്റ് മേരീസ് എച്ച്എസ്എസ്, ബോയ്സ് എച്ച്എസ് എന്നിവിടങ്ങളിൽ സയൻസ് മേളയും, സെൻ്റ് മേരീസ് ഗേൾസ് എച്ച്എസിൽ വച്ച് സോഷ്യൽ സയൻസ്, ഐ.ടി മേളയും നടത്തപ്പെടും. ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും.
കുറവിലങ്ങാട് സെൻ്റ് മേരീസ് എച്ച്എസ്എസിൽ വച്ച് നടന്ന അവലോകന യോഗത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപഡ കറക്ടർ സുബിൻ പോൾ, പ്രിൻസിപ്പാൾ ബിജു ജോസഫ്, ഹെഡ്മിസ്ട്രസ് സിസി സഖറിയാസ്, വിവിധ കമ്മറ്റി കൺവീനർമാരായ ജോബി വർഗീസ്, അനിൽകുമാർ കെ.എസ് സജിമോൻ വി.ജെ, ജോസഫ് എം.ഡി, വിവിധ ക്ലബ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us