മുൻ രാഷ്ട്രപതി ഡോ. കെആർ നാരായണൻ സ്മാരക ജന്മശതാബ്ദി സ്മാരകം നവംബർ മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും

New Update

publive-image

ഉഴവൂർ: ഉഴവൂരിൻ്റെ പുത്രൻ ഡോ. കെആർ നാരായണൻ്റെ സ്മരണകൾക്കായി ഉഴവൂരിൽ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഡോ. കെആർ നാരായണൻ ജന്മശതാബ്ദി സ്മാരകമായ ഉഴവുർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നവികരിച്ച കെട്ടിട സമുച്ചയം നവംബർ മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.

Advertisment

അഡ്വ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും, സിആർ ശങ്കരൻനായർ സ്മാരക വായനമുറി ഉദ്ഘാടനം തോമസ് ചാഴികാടൻ എംപി നിർവഹിക്കും. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ്, മുൻ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ലൈബ്രറി പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെഎസ് രാജു, ഉഴവുർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇൻ ചാർജ് സിആർ പ്രസാദ് ചെമ്മല ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി എബ്രാഹം സിറിയക്ക് എന്നിവർ അറിയിച്ചു.

Advertisment