ആറുമാസം പിന്നിട്ട കൂത്താട്ടുകുളം കെഎസ്ആർടിസി ബഡ്‌ജറ്റ്‌ ടൂറിസം അമ്പത് സുന്ദര യാത്ര പിന്നിട്ട് വൻ വിജയത്തിലേക്ക്...

New Update

publive-image

കൂത്താട്ടുകുളം: ആറുമാസം പിന്നിട്ട കൂത്താട്ടുകുളം കെഎസ്ആർടിസി ബഡ്‌ജറ്റ്‌ ടൂറിസം പിന്നിട്ടത് അമ്പത് സുന്ദര യാത്ര. ഇടുക്കി-അഞ്ചുരുളി യാത്രയോടെ ആരംഭിച്ച ഉല്ലാസയാത്രാ പദ്ധതി കൊല്ലത്തെ മൺറോതുരുത്ത്, തൃശ്ശൂർ ജില്ലയിലെ മലക്കപ്പാറ, മൂന്നാർ-മാമലകണ്ടം, പൂപ്പാറ-ചതുരംഗപാറ-നീലക്കുറിഞ്ഞി തുടങ്ങിയ വൈവിധ്യമാർന്ന യാത്രകൾ ഏറ്റെടുത്തു.

Advertisment

publive-image

വിനോദ യാത്രകളിൽ നിന്നായി ഇതുവരെ പതിനാറുലക്ഷത്തോളം രൂപ നേടാനായി. പുതിയ റൂട്ട്കളിലേക്ക്‌ കൂത്താട്ടുകുളത്തുനിന്ന് യാത്രകൾ ഒരുങ്ങുന്നുണ്ട്.ഫാസ്റ്റ് പാസ്സൻജർബസുകളുടെ ലഭ്യത കുറവ്, കൂടുതൽ വിനോദ യാത്രാ സർവീസുകൾ അവധി ദിവസങ്ങളിൽ അയക്കുന്നതിന് വിഖാതമാകുന്നു ണ്ട്.റസിഡൻസ് അസോസിയേഷനുകൾ, കുടുംബകൂട്ടായ്മകൾ, സ്കൂൾ -കോളേജ്, ആരാധനാലയങ്ങൾ തുടങ്ങിയവക്കായി ഗ്രൂപ്പ് ടൂറും ക്രമീകരിച്ചിട്ടുണ്ട്.

publive-image

ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഡിപ്പോതല ചീഫ് കോ -ഓർഡിനേറ്റർ ആയി പ്രശാന്ത് വേലിക്കകവും, വിനോദയാത്രാ പ്രവർത്തനങ്ങൾക്ക് കെ.സുജിത്, ജി. ശ്രീകാന്ത്, ബിനു ജോൺ, സി. എസ് രാജീവ്‌, കെ.പി വിനോദ് എന്നിവർ അടങ്ങുന്ന ടീം ആണ് നേതൃത്വം നൽകുന്നത്.

publive-image

പിന്നിട്ട അമ്പത് യാത്രയുടെ വൈവിധ്യ ത്തിന്റെയും, യാത്രക്കാരുടെ മികച്ച പ്രതികരണത്തിന്റെയും പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിനെ, കെ എസ് ആർ ടി സി സെൻട്രൽ സോൺ കോ -ഓർഡിനേറ്റർ ഒ. ടി അനൂപ്, ജില്ലാ കോ -കോർഡിനേറ്റർ എൻ. ആർ രാജീവ്‌ എന്നിവർ ഡിപ്പോയിൽ എത്തി അഭിനന്ദിച്ചു.

publive-image

ശനി, ഞായർ ദിവസങ്ങളിൽ ആണ് പ്രധാനമാ യും ട്രിപ്പുകൾ അയക്കുന്നത്.പാട്ടുകൾ വെക്കുന്നതിനും, പാടുന്നതിനും വെവ്വേറെ ബോക്സുകൾ ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് ആയി എത്തുന്നവർക്ക് വേണ്ടി ഇടദിവസങ്ങളിൽ പ്രത്യേക സർവീസ് അയക്കാനുള്ള ക്രമീകരണവും നടപ്പിലാക്കിയിട്ടുണ്ട്. യാത്രയുടെ അവസാനം നടത്തുന്ന കൊട്ടികലാശം യാത്രക്കാരുടെ ഇടയിൽ നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.

publive-image

അമ്പത്തൊന്ന് യാത്രക്കാരാണ് ഒരു ട്രിപ്പിൽ ഉണ്ടാവുക. ബലൂണും, റിബണും കെട്ടി അലങ്കരിച്ച ബസിലാണ് യാത്രകൾ എല്ലാം നടത്തിയിരിക്കുന്നത്. എല്ലായാത്രയിലും അമ്പത്തൊന്ന് യാത്രക്കാർ പങ്കാളി ആയിരുന്നു എന്നതും പ്രത്യേക ആയിരുന്നു.

publive-image

പ്രണയിച്ചു വിവാഹിതരായവർ മാത്രം പങ്കെടുത്ത് മലക്ക പ്പാറക്ക്‌ ഒരു സ്പെഷ്യൽ ട്രിപ്പും അയക്കുക ഉണ്ടായി. കൂത്താട്ടുകുളം മുൻസിപ്പാലിറ്റി, സമീപ പഞ്ചായത്തുഭരണസമതികൾ, റെസിഡൻസ് അസോസിയേഷനുകൾ എന്നിവരിൽ നിന്നും മികച്ച സഹകരണം ആണ് വിനോദയാത്രകൾക്ക് ലഭിക്കുന്നത്.

publive-image

വിനോദ യാത്രകൾ ബുക്ക്‌ ചെയ്യുന്നതിന് പ്രശാന്ത് വേലിക്കകം (9447223212), ചീഫ് കോ-ഓർഡിനേറ്റർ, കെഎസ്ആര്‍ടിസി, കൂത്താട്ടുകുളം.

Advertisment