ശാസ്ത്ര മേളയിൽ തിളങ്ങി മലയോര പുത്രിയായ സുവേദ

New Update

publive-image

കുറവിലങ്ങാട്: കോട്ടയം റവന്യു ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ പരമ്പരാഗത തൊഴിൽ ആയ ബാംബൂ പ്രോഡക്റ്റ് മേക്കി ഗിൽ തിളങ്ങി മുണ്ടക്കയം കുഴിമാവ് ജീ എച്ച് എസിലെ സുവേദ കെ , തൻ്റെ അമ്മയിൽ നിന്നും പകർന്നു കിട്ടിയ പാരമ്പര്യ തൊഴിൽ പുതു തലമുറക്ക് പരിചയപെടുത്തുക കൂടി ആയിരുന്നു സുവേദ ശാസ്ത്ര മേളയിലൂടെ നടത്തിയത്.

Advertisment

ബാംബൂ കൊണ്ട് കുട്ട, മുറം, പൂക്കൂട, മീൻകൂട, വട്ടി, തുടങ്ങിയ ഉൽപ്പന്നങ്ങൾ നീമിഷനേരം കൊണ്ട് നിർമ്മിച്ചാണ് ഈ പത്താം ക്ലാസുകാരി കൈയ്യടി നേടിയത്. സുവേദയുടെ രണ്ടാം വയസിൽ തമിഴ് നാട്ടിലെ പഴനിയിൽ നിന്നും തൊഴിൽ തേടി മുണ്ടക്കയം കുറ്റിക്കയത്ത് എത്തിയതാണ് സുവേദയുടെ കുടുംബം.

ശബരിമല വനമേഖലയോട് ചേർന്ന് ഈ പ്രദേശത്തെ കാടുകളിൽ നിന്ന് ബാബു ശേഖരിച്ച് ഉൽപ്പന്നങ്ങൾ ആക്കറിയായി ഇവർ വിറ്റുവരുന്നു. സ്ക്കൂളിൽ തന്റെ ഇത്തരം കഴിവുകളെ പ്രോൽസാഹിപ്പിക്കുവാൻ അദ്ധ്യാപകർ ഒന്നടങ്കം പ്രചേദനം നൽക്കുന്നതായി സുവേദ പറഞ്ഞു.

കൂലി തൊഴിലാളിയായ അച്ഛൻ കുമാറും അമ്മ നാഗ ജോതിയും സഹോദരൻ പ്ലസ് വൺ വിദ്യാർത്ഥിയായ ഗോകുലും അടങ്ങുന്നതാണ് സുവേദയുടെ കുടുംബം.

Advertisment