/sathyam/media/post_attachments/jFkryYhxzShZ1DqmenGk.jpg)
കുറവിലങ്ങാട്: കോട്ടയം ജില്ലാ റവന്യൂ ശാസ്ത്രോത്സവം കുറവിലങ്ങാട് സമാപിക്കുമ്പോൾ നിരവധി ഭാവി വാഗ്ദാനങ്ങളുടെ സംഗമവേദിയായി മാറി. ഉന്നത നിലവാരത്തിലുള്ള ശാസ്ത്ര മേളയുടെ ഏഴ് ഇനങ്ങളും, ഗണിത ശാസ്ത്ര മേളയുടെ പതിമൂന്ന് ഇനങ്ങളും, സാമൂഹിക ശാസ്ത്ര മേളയുടെ നാല് ഇനങ്ങളും, പ്രവർത്തി പരിചയ മേളയുടെ മുപ്പത്തിനാല് ഇനങ്ങളും, ഐ.ടി മേളയുടെ ഏഴ് ഇനങ്ങളും രണ്ട് ദിനങ്ങളിൽ മാറ്റുരച്ചു.
/sathyam/media/post_attachments/4NQXutvATwUUZq6RyaUl.jpg)
മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂൾ കഞ്ഞിക്കുഴിയിലെ സൂര്യമോള്‍ സി.എസ്, അപർണ അനീഷ് എന്നിവര്‍ ചേർന്ന് റോഡ് ബ്രിഡ്ജ്കളിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദനവും, വിതരണവും മേളയിൽ അവതരിപ്പിച്ചു.
കൂടാതെ ഇന്ന് സർക്കാർ നേരിടുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആധുനിക ശാസ്ത്രത്തിന്റെ ഉപയോഗവും പ്രവർത്തനവും ചെങ്ങനാശ്ശേരീ ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ഹയർസെക്കൻഡറി സ്കൂളിലെ മെൽവിൻ ട്രീസ മാത്യുവും ലയമേരി ജോസഫും കാണിച്ചുതന്നു.
/sathyam/media/post_attachments/CCBwyPQsXCiS7v64jedq.jpg)
കാൻസർ രോഗികൾക്ക് ആശ്വാസകരമാകുന്ന നൂതന ചികിത്സാ രീതിയെ കുറിച്ച് പാലാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ റിച്ചു ജോമറ്റും, നിരജ്ഞന രതീഷും മേളയിൽ അവതരിപ്പിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us