വൈക്കം റോഡില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പിനായി ആപ്പാഞ്ചിറ പൗരസമിതി നിവേദനം നല്‍കി

New Update

publive-image

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന്റെ പാസഞ്ചര്‍ സര്‍വ്വീസ് കമ്മിറ്റി മെമ്പര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ നിവേദനം നല്‍കുന്നു

Advertisment

കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന്റെ പാസഞ്ചര്‍ സര്‍വ്വീസ് കമ്മിറ്റി മെമ്പര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആപ്പാഞ്ചിറ പൗരസമിതി നിവേദനം നല്‍കി.

വഞ്ചിനാട് എക്‌സ്പ്രസ്, പരശുറാം, രാജ്യറാണി, മലബാര്‍, വേളാങ്കണ്ണി, ബോംബെ കന്യാകുമാരി, ചെന്നൈ തിരുവനന്തപുരം, വേണാട്, ബാംഗളൂര്‍ ഐലന്റ് തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കും.

ഇവിടെ നിലവില്‍ പാലരുവി എക്‌സ് പ്രസിനും കേരള, എക്‌സ്പ്രസ്സിനും പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മാത്രമാണ് സ്‌റ്റോപ്പുള്ളത്. സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വളരെ പ്രയോജനം ലഭിക്കും. വൈക്കം, മീനച്ചില്‍ താലൂക്കിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ് വൈക്കം റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ കൂടുതല്‍ എക്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് എന്നത്.

ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിക്കുമെന്നും വൈക്കത്തഷ്ടിമി ഉത്സവം പ്രമാണിച്ച് പ്രത്യേകമായി സ്റ്റോപ്പ് അനുവദിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൗരസമിതി യോഗത്തില്‍ പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍, ഭാരവാഹികളായ പി.ബി. ചന്ദ്രബോസ്, സാബു മത്തായി, അബ്ബാസ് നടയ്ക്കമ്യാലില്‍, മണി മഞ്ചാടി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.

Advertisment