/sathyam/media/post_attachments/GwWZFpY2qGgS5Z9JPbYU.jpg)
കോട്ടയം: ഇലഞ്ഞി പഞ്ചായത്തിൽ ആരംഭിക്കാൻ തുടങ്ങുന്ന ടാർ മിക്സിഗ് പ്ലാന്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) നടത്തുന്ന ഉപവാസ സമരം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് വേണ്ടാത്തതും ദുരിതപൂർണം ആകുന്നതുമായ വെൺകുളം പ്ലാന്റിന്റെ അനുമതി റദ്ദാക്കുവാൻ ഇലഞ്ഞി പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണം.
/sathyam/media/post_attachments/bpRwMSO9AceqipnzIvxj.jpg)
മെയ് മാസം ലഭിച്ച അപേക്ഷയിൽ തീരുമാനം എടുക്കാതെ അഞ്ച് മാസം പൂഴ്ത്തിവച്ചു എന്ന് ഉള്ളത് ഗുരുതരമായ ക്യത്യവിലോപമാണ്. ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.
/sathyam/media/post_attachments/WhkJw7XP0PQI95bjeF3w.jpg)
കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ജോയി ജോസഫ് കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ച ഉപവാസ സമരത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റ്റോമി കെ തോമസ് മുഖ്യപ്രഭാക്ഷണം നടത്തി.
/sathyam/media/post_attachments/TX1mda0mux5NxSCpRvSq.jpg)
പാർട്ടിസ്റ്റിയറിംഗ് കമ്മറ്റി അംഗം ഡോ. സിന്ധു മോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡോജിൻ ജോൺ, ജില്ലാ സെക്രട്ടറി പി.കെ. ജോൺ, ഘടക കക്ഷി നേതാക്കളായ വി.ജെ പീറ്റർ, പി.എം വാസു, ഡെന്നീസ് മർക്കോസ്, മാജി സന്തോഷ്, സൈജു തുരുത്തേൽ, പി .ജി. പ്രശാന്ത്, പാർട്ടി നേതാക്കളായ റെജി മന്നാച്ചി, ജോസ് പാറേക്കാട്ട്, സുരേഷ് ചെന്തേലി, സിബി അരഞ്ഞാണി, സാജു ഉറുമ്പിപാറ, ജോയി മാണി, തോമസ് കൂടു തൊട്ടി, അപ്പച്ചൻ ഇഞ്ചി പറമ്പിൽ, ബേബി ചേന്ദംകുളം, ടോമി കേളംകുഴ, സിബി ആനക്കുഴി, ജിനു വട്ടപ്പാറ, ജോബി കുളത്തുങ്കൽ, തോമസ് ഇല്ലിക്കൽ, ജോഷി നിധീരി, ടോമി കൊച്ചുപുര, ബിജു മുട്ടപ്പിള്ളിൽ, ബെന്നി കാച്ചിറ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us