പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ - നഗരസഭാ ചെയര്‍മാന്‍ ആൻ്റോ പടിഞ്ഞാറേക്കര

New Update

publive-image

പാലാ:പാലാ നഗരസഭ രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയായതിനോടനുബന്ധിച്ച് പ്ളാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. സെമിനാർ, സംസ്കാരിക സമ്മേളനം, സാംസ്കാരിക റാലി, ചിത്രപ്രദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രിയ സാമൂഹു സാംസ്കാരിക രാഷ്ട്രിയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Advertisment

ഇതോടനനുബന്ധിച്ച് നഗരസഭാ കോൺഫ്രൻസ് ഹാളിൽ സ്വാഗതസംഘം യോഗം ചേർന്നു. ജനറൽ കൺവീനർ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, സിജി പ്രസാദ് ജോയിൻ്റ് കൺവീനർ, അഡ്വ ബിനു പുളിക്ക കണ്ടം, പ്രൊഫ. സതിഷ് ചൊള്ളാനി (വൈസ് ചെയർമാൻമാർ) തുടങ്ങിയവരെയും കോ-ഓർഡിനേറ്ററായി ബിജു പാലുപ്പടവനേയും തെരഞ്ഞടുത്തു.

പരിപാടികളുടെ വിജയത്തിനായി കൗൺസിലർമാർ, മുനിസിപ്പൽ ജീവനക്കാർ, സ്കൂൾ, കോളേജ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ രാഷ്ട്രിയ സാമൂഹിക സംസ്കാരിക പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട 101 കമ്മറ്റി രൂപികരിച്ചു.

Advertisment