New Update
![]()
/sathyam/media/post_attachments/7ohkIUVHG7pflJnLwV8v.jpg)
പാലാ: ഭരണങ്ങാനത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. പാലാ ഈരാറ്റുപേട്ട റോഡില്‍ ഭരണങ്ങാനം ഇടമറ്റം കവലയിലാണ് രാവിലെ 11 മണിയോടെ അപകടമുണ്ടായത്.
Advertisment
ഇടമറ്റം റോഡിലൂടെ വന്ന ഹോണ്ട സിറ്റി കാര്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പാലായിലേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹോണ്ട സിറ്റി കാറിന്‍റെ മുന്‍വശം തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് പാലാ-ഈരാറ്റുപേട്ട റോഡിലും ഇടമറ്റം റോഡിലും കുറച്ചു സമയം ഗതാഗത തടസം അനുഭവപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us