കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് കോട്ടയം ജില്ലയിൽ ഉജ്ജ്വല സ്വീകരണം

New Update

publive-image

തലയോലപ്പറമ്പ്: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ച തലയോലപ്പറമ്പിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക,നിർത്തലാക്കിയ പ്രവാസികാര്യവകുപ്പ് പുനസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക എന്നിമുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ ജില്ലയിൽ പര്യടനം ആരംഭിച്ചത്.

Advertisment

ജാഥാ ക്യാപ്റ്റൻ കെ.വി അബ്ദുൽ ഖാദർ, വൈസ് ക്യാപ്റ്റൻ അഡ്വ ഗഫൂർ പി ലില്ലിസ്,ജാഥ മാനേജർ ബാദുഷ കടലുണ്ടി,ജാഥാ അംഗങ്ങളായ ആർ.ശ്രീകൃഷ്ണപിള്ള,പി.കെ അബ്ദുള്ള,കെ.സി സജീവ് തൈക്കാട്,സി.കെ കൃഷ്ണ ദാസ്,പി.ഷാഫിജ, പ്രശാന്ത് കൂട്ടാംപള്ളി ഉൾപ്പെടെയുള്ള നേതാക്കാണ് ജാഥയിൽ.

publive-image

നവംബർ 16 രാജ്ഭവൻ മാർച്ച്,2023 ഫെബ്രുവരി 15 ൻ്റെ പാർലമെന്റ് മാർച്ച് എന്നിവയുടെ പ്രചാരണമാണ് ജാഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും. കേരള പ്രവാസി സംഘം കോട്ടയം ജില്ലാ രക്ഷാധികാരി സി.ജെ ജോസഫ് ജാഥയെ സ്വീകരിച്ചു.

തുടർന്ന് സിപിഐഎമ്മിന്റെ വർഗബഹുജന സംഘടനകളും, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്,പാലാ ഏരിയാ കമ്മിറ്റികളും സ്വീകരണത്തിൽ പങ്കാളികളായി.

Advertisment