മേലുകാവ് സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെ അതിക്രമം, സ്റ്റേഷനിലെ വാതിൽ തല്ലിത്തകർത്തു; യുവാവ് അറസ്റ്റിൽ

author-image
ജൂലി
New Update

publive-image

മേലുകാവ്: മദ്യപിച്ച് ലക്കുകെട്ട് മേലുകാവ് പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാണിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

കാസർകോട് കൊല്ലംപാറ കരിംതലം ഭാഗത്ത് ഇരുവേലിൽ നോയൽ ജോസ് (36) യാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മേലുകാവ് ചെമ്മല ഭാഗത്ത് വല്ലനാട്ട് വീട്ടിൽ വാടകക്കയാണ് താമസിക്കുകയാണ്. ഇയാൾ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, സ്റ്റേഷനിലെ വാതിൽ തല്ലി തകർക്കുകയായിരുന്നു.

തുടർന്ന് മേലുകാവ് എസ്.എച്ച്. ഓ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisment