New Update
/sathyam/media/post_attachments/4heS8nFyYGkwgUD4UMtJ.jpg)
കുറവിലങ്ങാട്:കോടികൾ മുടക്കി എംസി റോഡിന്റെ പുനരുദ്ധാരണത്തിനു ശേഷം ഇരുവശവും കെഎസ്ടിപി കെൽട്രോൺ സഹായത്തോടെ സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ മിഴികൾ അടച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി വിണ്ടും പ്രകാശപൂരിതമാക്കാൻ ഉത്തരവാദികൾ ഇല്ലാത്ത അവസ്ഥ.
Advertisment
കോട്ടയം മുതൽ കോഴിക്കോട് വരെ സ്ഥാപിക്കപ്പെട്ട സോളാർ വഴിവിളക്കുകൾ പലയിടത്തും തെളിഞ്ഞതായി നാട്ടുകാർക്ക് ഓർമ്മയില്ല. ചിലയിടത്ത് സോളാർ വഴിവിളക്ക് കാലുകൾ വാഹനങ്ങൾ ഇടിച്ച് തകർത്ത് വഴിയരികിൽ ആക്രിയായി അവിശേഷിക്കുന്നു.
അടിയന്തരമായി എംസി റോഡ് അരികിൽ പ്രവർത്തനരഹിതമായ സോളാർ വഴിവിളക്കുകൾ ഉടൻ തകരാറുകൾ പരിഹരിച്ച് പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us