കെഎച്ച്ആര്‍എ പാലാ യൂണിറ്റിന്റ ലഹരി വിരുദ്ധ കാമ്പയിന്റ ഭാഗമായുള്ള സത്യപ്രതിജ്ഞ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു

New Update

publive-image

പാലാ: കെഎച്ച്ആര്‍എ പാലാ യൂണിറ്റിന്റ ലഹരി വിരുദ്ധ കാമ്പയിന്റ ഭാഗമായി ഉള്ള സത്യപ്രതിജ്ഞ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ബിജോയ് വി ജോർജിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ല വൈസ് പ്രസിഡൻറ് ബേബി ഓംബള്ളി, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, വൈസ് പ്രസിഡൻറ് അമൽ അശോക എന്നിവർ പങ്കെടുക്കുകയും ചെയ്തു.

Advertisment

publive-image

കൊട്ടരമറ്റം ബോബീസ് ഹോട്ടലിൽ വെച്ച് നടത്തിയ സത്യപ്രതിജ്ഞയിൽ, ഗവൺമെന്റിനോട് ചേർന്ന് കോട്ടയം ജില്ലയിൽ വീടുകൾ കയറി മയക്കുമരുന്നിന് എതിരെ ബോധവൽക്കരണം നടത്തുന്ന ഡോ. രവീന്ദ്രനാഥ് തിലകവും അദ്ദേഹത്തിൻറെ ടീമും പങ്കെടുക്കുകയുണ്ടായി.

publive-image

കാണക്കാരിയിലുള്ള അദ്ദഹത്തിന്റ ഹോസ്പ്പിറ്റലിൽ ലഹരിമുക്ത ചികിൽസയും നടത്തിവരുന്നു. പാലായൂണിറ്റിലെ കെഎച്ച്ആര്‍എ മെമ്പർമാരുടെഎല്ലാ സ്ഥാപനങ്ങളിലും മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരെയുള്ള പോസ്റ്ററുകൾ പതിപ്പിക്കുകയും, ജീവിതമാണ് ലഹരി എന്ന സത്യപ്രതിജ്ഞ വാചകം ഏറ്റു ചൊല്ലുകയും ചെയ്തു.

publive-image

Advertisment