എകെസിസി പൂവത്തോട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

പൂവത്തോട്:എകെസിസി പൂവത്തോട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പൂവത്തോട് സെന്റ് തോമസ് പള്ളി പാരീഷ് ഹാളിൽ വച്ച് നടന്ന ക്യാമ്പ് യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘടനം ചെയ്തു.

Advertisment

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്ര ചികിത്സാ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഏകദേശം മുന്നൂറോളം പേർ പങ്കെടുത്തു. എകെസിസി യൂണിറ്റ് ഡയറക്ടർ ഫാ. ജേക്കബ് പുതിയാപറമ്പിൽ, പ്രസിഡന്റ്‌ സണ്ണി ജോസഫ് ഞായർകുളം, സെക്രട്ടറി സെബാസ്റ്റ്യൻ പെരുവാച്ചിറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment