/sathyam/media/post_attachments/6zfXEi4GNFcZFwTl3Ofm.jpg)
പാലാ:പാലാ നഗരസഭ രൂപീകൃതമായിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭാരതം സ്വാതന്ത്ര്യമായ വര്‍ഷത്തില്‍ തന്നെ പാലാ നഗരസഭ രൂപീകൃതമായി. 1947 ആഗസ്റ്റ് മാസം 28-ാം തീയതി നഗരസഭയുടെ തെരഞ്ഞടുക്കപ്പെട്ട 10 അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെട്ട് ഒരു അനൗദ്യോഗിക ഉദ്യോഗസ്ഥനും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തനം ആരംഭിച്ച പ്രഥമ കൗണ്‍സിലില്‍ നിന്ന് ഇപ്പോള്‍ 26 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 26 കൗണ്‍സിലര്‍മാരും 125 ഓളം ജീവനക്കാരുമായി മുന്നോട്ടുപോകുന്നു. വിദ്യാഭ്യാസ, സാംസ്‌കാരിക, കലാ കായിക രംഗത്ത് പാലാ നഗരസഭ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുളളത്.
പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയം, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളോടുകൂടി മേഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കെ.എം.മാണി സ്മാരകജനറല്‍ ആശുപത്രി, മികച്ച റഫറന്‍സ് കേന്ദ്രമായ മുനിസിപ്പല്‍ ലൈബ്രറി, വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന് മികവിന്റെ കേന്ദ്രമായ മഹാത്മാഗാന്ധി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപ്ത്രി, ആയൂര്‍വേദ ആശുപത്രി, വെറ്റനറി ഹോസ്പിറ്റല്‍ എന്നിവയെല്ലാം പാലാ നഗരസഭയുടെ അഭിമാനമാണ്.
വിദ്യാഭ്യാസരംഗത്ത് നിരവധിപേരെ കൈപിടിച്ച് ഉയര്‍ത്തിയ അല്‍ഫോന്‍സാ കോളേജും, സെന്റ്‌തോമസ് കോളേജും, സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും പാലാ നഗരസഭയിലാണ്. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയില്‍ പാലാ രൂപത വഹിച്ച പങ്ക് വളരെ വലുതാണ്. നഗരസഭയില്‍ സ്ഥിതിചെയ്യുന്ന പാലാ മുനിസിപ്പല്‍ സ്റ്റേഡിയം നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെയാണ് ഇന്ത്യക്ക് സമ്മാനിച്ചത്.
പാലാ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തില്‍ വാതക ശ്മശാനനിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പാലാ നഗരസഭയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് യശശ്ശരീരനായ കെ.എം. മാണി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പാലാ ജൂബിലിയും, രാക്കുളിതിരുനാളും, ളാലത്തുത്സവവും പാലായുടെ മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകങ്ങളാണ്.
പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നവംബര്‍ 21 മുതല്‍ 25 വരെ നടത്തപ്പെടുന്നു. നവംബര്‍ 21-ാം തീയതി 2.30 ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നഗരസഭയുടെ കഴിഞ്ഞുപോയ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. തുടര്‍ന്ന് പാലായിലെ പ്രമുഖ വ്യക്തികളെ തോമസ് ചാഴിക്കാടന്‍ എം.പി. ആദരിക്കും.
22-ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കുടുബശ്രീയുടെ 25-ാം വാര്‍ഷികം ടൗണ്‍ഹാളില്‍, 2.30 ന് സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ളാലം പാലംവഴി ടൗണ്‍ ഹാളിലേയ്ക്ക് സാംസ്‌കാരിക ഘോഷയാത്ര. ഘോഷയാത്രയില്‍ കൗണ്‍സിലേഴ്‌സ്, മുന്‍ കൗണ്‍സിലേഴ്‌സ് ജീവനക്കാര്‍, സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ജനമൈത്രിപോലീസ്, എന്‍.സി.സി., എന്‍.എസ്.എസ്, റോളര്‍ സ്‌കേറ്റിംഗ്, സ്‌കൂള്‍, കോളേജ് കുട്ടികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റാലി ജോസ് കെ മാണി എം.പി. ഫ്‌ളാക് ഓഫ് ചെയ്യും. വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ റാലി മോടിപിടിപ്പിക്കും. തുടര്‍ന്ന് 3.30 ന് ടൗണ്‍ ഹാളില്‍ സാംസ്‌കാരിക സമ്മേളനം നടത്തും. നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സഹകരണ സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ലോഗോ പ്രകാശനം ചെയ്യും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാടിക്കാടന്‍ എം.പി. ജൂബിലി സന്ദേശം നല്‍കും. മാണി സി. കാപ്പന്‍ എം.എല്‍.എ. സമ്മാനദാനം നിര്‍വ്വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. മുനിസിപ്പല്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാല്‍ മനോഹരമായും നഗരവീഥികള്‍ മുത്തുകുടകളാലും തോരണങ്ങളാലും അലങ്കരിക്കും. വൈകുന്നേരം 6.00 ന് മുനിസിപ്പല്‍ ആര്‍.വി. പാര്‍ക്കില്‍ ഡി.ജെ. നൈറ്റ്. 24, 25 തീയതികളില്‍ ടൗണ്‍ ഹാളില്‍ പാലായുടെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദര്‍ശനം നടക്കും.
പ്ലാറ്റിനം ജൂബിലിയുടെ വിജയത്തിനായി ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര (ജനറല്‍ കണ്‍വീനര്‍) വൈസ് ചെയര്‍മാന്‍ സിജി പ്രസാദ് (ജോയിന്റ് കണ്‍വീനര്‍) അഡ്വ. ബിനു പുളിക്കക്കണ്ടം , പ്രൊഫസര്‍ സതിശ് ചൊളളാനി (വൈസ് ചെയര്‍മാന്‍മാര്‍) ബിജു പാലപ്പടവില്‍ (കോ. ഓര്‍ഡിനേറ്റര്‍) ഷാജു തുരുത്തന്‍ (അലങ്കാരകമ്മിറ്റി ചെയര്‍മാന്‍), ബിന്ദു മനു (ഫുഡ് കമ്മിറ്റി ചെയര്‍മാന്‍), ബൈജു കൊല്ലംപറമ്പില്‍ (പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍), നീനാ ചെറുവളളി, (റാലി കമ്മിറ്റി ചെര്‍മാന്‍). തോമസ് പീറ്റര്‍ (ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍), ലീനാ സണ്ണി (അലങ്കാരകമ്മിറ്റി), ബിജി ജോജോ (റാലി കമ്മിറ്റി ചെയര്‍മാന്‍), സാവിയോ കാവുകാട്ട് (ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us