കെഎസ്ആര്‍ടിസി ടെക്നോപാർക്ക് സ്പെഷ്യൽ സർവ്വീസ് നാളെ മുതൽ

New Update

publive-image

പാലാ: തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും കൊല്ലം, തിരുവല്ല, പാലാ, തൊടുപുഴ വഴി മൂവാറ്റുപുഴയിലേക്ക് വീക്കെൻ്റ് സ്പെഷ്യൽ സർവ്വീസിന് നാളെ (വെള്ളി) തുടക്കമാകും.

Advertisment

ടെക്നോപാർക്കിലും സമീപ ഐ.ടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് എല്ലാ വെള്ളിയാഴ്ച്ചയും ഓഫീസ് സമയത്തിനു ശേഷം വൈകുന്നേരം 5 മണിക്കാണ് ഈ പ്രത്യേക സർവ്വീസിന് തുടക്കം കുറിച്ചിരിക്കുന്നത്.

പാലായിൽ നിന്നും വെളുപ്പിന് 4 മണിക്ക് കൊല്ലം, ടെക്നോപാർക്ക് വഴി തിരുവനന്തപുരം സർവ്വീസും നിലവിലുണ്ട്. മുൻകൂറായി സീറ്റ് റിസർവേഷൻ സൗകര്യത്തോടെയാണ് പുതിയ സർവ്വീസ്.

Advertisment