പാലാ നഗരസഭാ ചരിത്ര ചിത്രപ്രദർശനം 24, 25 തീയതികളിൽ ടൗണ്‍ഹാളില്‍

New Update

publive-image

പാലാ:നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.

Advertisment

നവംബര്‍ 24, 25 തീയതികളിൽ ടൗൺഹാളിലായിരിക്കും ചിത്രപ്രദർശനമെന്ന് ചെയർമാൻ പറഞ്ഞു. മുൻ കാല നഗരവീഥികളും സ്ഥാപനങ്ങളും കച്ചവട സ്ഥലങ്ങളും ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് കണ്ടറിയാം.

വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം കാണുന്നതിന് സൗകര്യമുണ്ട്. പരമാവധി പേർ ഇതു പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

പ്രവേശനം സൗജന്യമാണ്. 400-ൽ പരം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുൻ മുൻസിപ്പൽ കമ്മീഷണറും നഗര ചരിത്ര ഫോട്ടോഗ്രാഫറുമായ രവി പാലായുടെ ശേഖരത്തിൽ നിന്നുമുള്ള 13 X 19 വലിപ്പമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ പ്രദർശനം ആരംഭിക്കും 25 ന് മുഴുവൻ സമയവും പ്രദർശനം ഉണ്ടാവും.

Advertisment