/sathyam/media/post_attachments/kfMduDHrjlayFm2gqd0X.jpg)
കുറവിലങ്ങാട്: 61 -ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവം കാണക്കാരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു ഇന്നലെമുതൽ വിവിധ വേദികളിലായി നടന്നുവരുന്നു. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉപജില്ലയിലെ 92 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കലാകാരൻമാർ പങ്കെടുക്കുന്ന മാമാങ്കമാണ് കാണക്കാരിയിൽ അരങ്ങേറുക.
കോവിഡ് മഹാമാരി മൂലം 2 വർഷത്തെ ഇടവേളക്ക് ശേഷമാണ് കലോത്സവം നടക്കുന്നത്. വിവിധ അധ്യാപക സംഘടനകൾ, പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സമൂഹം, ബഹുജന സമൂഹം എന്നിവരുടെയെല്ലാം സഹകരണരത്തോടെയാണ് വർണ്ണം 2 കെ22 സംഘടിപ്പിക്കപ്പെടുക.
ഇന്ന് വ്യാഴാഴ്ച എ.ഇ ഒ ഡോ.കെ.ആർ ബിന്ദു ജി പതാക ഉയർത്തി, ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി അധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും തോമസ് ചാഴികാടൻ എം.പിയും കലാമത്സരങ്ങളുടെ ഉദ്ഘാടനവും ഭദ്രദീപം തെളിയിക്കലും അഡ്വ മോൻസ് ജോസഫ് എം.എൽ എ യും നിർവ്വഹിച്ചു. സംസ്കൃതോത്സവത്തിൻ്റെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ പുളിക്കൽ നിർവ്വഹിച്ചു.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിൻ സി സിറിയക്ക് സുവനീർ പ്രകാശനം നടത്തി,എൻ. ശ്രീലത,പി.എസ് പുഷ്പമണി, ഡോ സിന്ധുമോൾ ജേക്കബ്,പി.എൻ രാമചന്ദ്രൻ,ആർ പത്മകുമാർ, കൊച്ചു റാണി സെബാസ്റ്റ്യൻ, ലൗലി വർഗീസ്,കാണാക്കാരി അരവിന്ദാക്ഷൻ, വി.ജി അനിൽകുമാർ, ബിജു പഴയപുര, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ജോർജ്ജ് ഗർവ്വാസീസ്,കെ.പി ജയപ്രകാശ്,എം.വി ജോർജ്ജ്, ആർ.രജിത, കെ.എം ഷീജ,ആർ. എൻ ശ്രീജയ,സ്പന ജൂലിയറ്റ് എന്നിവർ പ്രസംഗിച്ചു.
26 ന് നടക്കുന്ന സമാപന സമ്മേളനം ബഹു സഹകരണ, സാംസ്കാരിക രജിസ്ടേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എൽ എ അധ്യക്ഷത വഹിക്കും.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി സുനിൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് എ.ഇ.ഒ ഡോ.കെ.ആർ ബിന്ദുജി, ജനറൽ കൺവീനർ പത്മകുമാർ ആർ, ഹെഡ്മിസ്ട്രസ് സ്വപ്ന ജൂലിയറ്റ്, വൊക്കേഷണൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ രജിത എ.ആർ, എച്ച്.എം ഫോറം സെക്രട്ടറി കെ.പ്രകാശൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജു.എം.ജോസ്, പബ്ളിസിറ്റി കൺവീനർ ലിജോ ആനിത്തോട്ടം എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us