New Update
Advertisment
രാമപുരം:രാമപുരം ഗവ: ആശുപത്രിയിൽ ഒ.പി. വിഭാഗത്തിൽ അധിക സേവനം ലഭ്യമാക്കുന്നതിനായി രാമപുരം ഗ്രാമപഞ്ചായത്ത് ഡോക്ടറെ നിയമിച്ചു. ഗ്രാമസഭകളിലെ നാളുകളായിട്ടുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ജൂലൈ 27 ന് പുതിയ ഭരണസംവിധാനം നിലവിൽ വന്നതിന് ശേഷം വാർഷിക പദ്ധതിയിൽ പണം വകയിരുത്തിയാണ് ഡോക്ടറെ നിയമിച്ചത്. ഇതോടെ ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകുന്നരം 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകും.
ഡോക്ടറെ നിയമിക്കുന്നതിന് മുൻകൈ എടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷ്, വൈസ് പ്രസിഡൻറ് സണ്ണി പൊരുന്നക്കോട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത മനോജ് എന്നിവരെ ആശുപത്രി വികസന സമിതി അംഗങ്ങൾ അഭിനന്ദിച്ചു.