പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിൽ വഴിവിളക്കുകൾ തെളിഞ്ഞു

New Update

publive-image

പാലാ: കടപ്പാട്ടൂര്‍-പന്ത്രണ്ടാം മൈല്‍ ബൈപ്പാസിന് പ്രകാശമായി വഴി വിളക്കുകൾ തെളിഞ്ഞു. സ്ഥലവാസികളുടെയും യാത്രക്കാരുടെയും ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. വഴിവിളക്കുകളുടെ സ്വിച്ച് ഓൺ കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ നിര്‍വ്വഹിച്ചു.

Advertisment

എന്‍എസ്എസ് മീനച്ചിൽ യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍, വാർഡ് മെമ്പര്‍ സിജുമോന്‍ സി.എസ് എന്നിവര്‍ പ്രസംഗിച്ചു.

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ, വാർഡ് മെമ്പർ സിജു സി.എസ് എന്നിവരുടെ ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടയ്ക്കന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 7 ലക്ഷം രൂപയാണ് വഴിവിളക്ക് യാഥാർത്ഥ്യമാക്കിയത്.

ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി വകുപ്പ് പോസ്റ്റുകളും കാപ്പാട്ടൂർ ദേവസ്വത്തിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്ത
ത്തോടെ പോസ്റ്റുകളിൽ എല്‍ഇഡി ബൾബുകളും സ്ഥാപിച്ചു.

Advertisment