ഞീഴൂർ വിശ്വഭാരതി എസ്എന്‍എച്ച്എസ്എസ് നാഷണൽ സർവീസ് യൂണിറ്റ് അമ്മവീട് അഗതി മന്ദിരത്തിന് സ്ട്രച്ചർ നൽകി

New Update

publive-image

ഞീഴൂര്‍:ഞീഴൂർ വിശ്വഭാരതി എസ്എന്‍എച്ച്എസ്എസ് നാഷണൽ സർവീസ് യൂണിറ്റ് നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതി മന്ദിരത്തിൽ സ്ട്രച്ചർ നൽകി.

Advertisment

തളർന്നു കിടക്കുന്ന രോഗികളെ വണ്ടിയിൽ കയറ്റാനും എടുക്കാനും ഉള്ള സ്ട്രചർ വിശ്വഭാരതി സ്കൂൾ എന്‍എസ്എ,സ് യൂണിറ്റ് നൽകുന്ന ചടങ്ങിൽ സ്കൂൾ മാനേജർ പി.കെ നാരായണൻ, പ്രിൻസിപ്പൽ വി.സി സുരേഷ്, പ്രോഗ്രാം ഓഫീസർ ജയിൻ മാത്യു, കല ടീച്ചർ, പിടിഎ പ്രസിഡൻറ് മനോജ് മാത്യു എന്നിവർ പങ്കെടുത്തു.

ട്രസ്റ്റ് സെക്രട്ടറി സിന്ധു അനിൽ, സിസ്റ്റർ ബെന്നറ്റ് എഫ്.സി.സി, ജയശ്രീ സുരേന്ദ്രൻ,എൽസി ജിജോ എന്നിവർ സ്ട്രചറും ഉപകരണങ്ങളും ഏറ്റുവാങ്ങി.ട്രസ്റ്റ് പ്രസിഡൻറ് അനിൽ ജോസഫ് നന്ദി പറഞ്ഞു.

Advertisment