/sathyam/media/post_attachments/zOIdulfnWjMrtJg19fKn.jpg)
കടുത്തുരുത്തി:കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്ക് സഹകാരി ഇലക്ഷനിൽ രാഷ്ടീയം നോക്കാതെ യോഗ്യരായവരെ തെരഞ്ഞെടുക്കണമെന്ന് കേരളാ പരിസ്ഥിതി സമിതി സംസ്ഥാന പ്രസിഡൻ്റ് സലിൻ കൊല്ലംകുഴി. കടുത്തുരുത്തിയുടെയും പരിസര പ്രദേശങ്ങളുടെയും സാമ്പത്തിക സാമൂഹികപരമായ ഉയർച്ചക്കായി രൂപികരിക്കപ്പെട്ട ധനകാര്യ ബാങ്കാണ് അർബൻ കോ : ഓപ്റേറ്റീവ് ബാങ്ക് .
ഞായറാഴ്ച നടക്കുന്ന ബാങ്ക് സഹകാരി ഇലക്ഷനിൽ മനസാക്ഷി വോട്ട് ചെയ്യുന്നതിന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി കടുത്തുരുത്തി നിയോജക മണ്ഡലം ഉന്നതാധികാരി സമിതി യോഗം തീരുമാനിച്ചു.
മുൻ വർഷങ്ങളിൽ മൃഗീയ ഭൂരിപക്ഷത്തിൽ മാത്രം വിജയിക്കുന്ന മുന്നണികൾ കാലാവധി പൂർത്തിയാക്കാതെയും , ധിക്കാര പരമായും അട്ടിമറിയിലൂടെയും അധികാരം നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം കണക്കിലെടുത്തും, സമീപ പ്രദേശങ്ങളിലെ സഹകരണ ബാങ്കുകൾ വോട്ടർമാരോട് ആലോചന ചെയ്യാതെ അധികാര കസേരകൾ കൈയ്യടക്കാനുള്ള സ്വേഛാധിപത്യത്തെ തകർക്കാനും ഏറ്റവും യോഗ്യരായ സ്ഥാനാർത്ഥികളെ തെരഞ്ഞ് പിടിച്ച് വോട്ട് ചെയ്യാനും കേരളാ പരിസ്ഥിതി സംരക്ഷണ സമിതി യോഗം ഉത്ഘാടനം ചെയ്യ്തു കൊണ്ട് സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ആഹ്വാനം ചെയ്തു.
ശക്തമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവുമുണ്ടെങ്കിൽ ജനകീയ ഭരണം കാഴ്ച വെയ്ക്കാമെന്നും, ബാങ്കിന് നല്ല മികച്ച നേട്ടം കൈവരിക്കാമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ കേരളാ പരിസ്ഥിതി സംരക്ഷണ മുന്നണി കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വിൽസൻ പുഞ്ചയിൽ, എസ് ജോൺ, ജഗത്പ്രകാശ് ചാക്യാരംപുറം, തോമസ് പെരുവ, സാജൻ കുറുപ്പന്തുറ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us