/sathyam/media/post_attachments/zJF4vlzwzKMg8aOHKMsQ.jpg)
ലേബര്‍ ഇന്ത്യ കോളേജില്‍ നടന്നുവരുന്ന യു.എന്‍. റെപ്ലിക്ക മുന്‍ യുഎന്‍ പ്രതിനിധിയും, അംബാസിഡറും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന റ്റി.പി ശ്രീനിവാസന്‍ സംസാരിക്കുന്നു
മരങ്ങാട്ടുപിള്ളി:മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സ്കൂൾ - കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത സമർത്ഥരായ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മാതൃകാ ഐക്യരാഷ്ട്രസഭക്ക് തുടക്കമായി.
ലേബര്‍ ഇന്ത്യ സ്കൂളിൽ നടന്ന സമ്മേളത്തില്‍ മുൻ യു. എന്‍. പ്രതിനിധിയും, ജപ്പാൻ, ഖത്തർ, സ്വീഡൻ അംബാസിഡറുമായിയിരുന്ന ദീപ ഗോപാലൻ വാദ്‌വ്വാ മാതൃകാ ഐക്യരാഷ്ട്രസഭ ഉദ്‌ഘാടനം ചെയ്‌തു. മുന്‍ യുഎന്‍ പ്രതിനിധിയും, അംബാസിഡറും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന റ്റി.പി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/post_attachments/yP0dkhVNBB9kYHu5TXmY.jpg)
ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, പ്രൊഫ ജോസ് പി. മറ്റം, ഡോ നിജോയ് പി ജോസ്, ഡോ ബാബു കോച്ചാംകുന്നേൽ തുടങ്ങിവർ സംസാരിച്ചു.
193 രാജ്യങ്ങളുടെ പതാകയേന്തി അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളോടെ ലേബർ ഇന്ത്യ സ്കൂൾ കുട്ടികള്‍ നയിച്ച യു. എന്‍. സാംസ്‌കാരിക ഘോഷയാത്രയും ഇതിനോട് അനുബന്ധിച്ചു നടന്നു.
/sathyam/media/post_attachments/wmVwhVIe20ERMhcSK6gA.jpg)
ഇന്നലെ നടന്ന ജനറൽ അസംബ്ലിയോഗത്തിൽ സ്വയംഭരണ അവകാശത്തെ കുറിച്ച് 193 രാജ്യങ്ങളിലെ പ്രതിനിധികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ഇന്ന് നടക്കുന്ന സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിൽ ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന റഷ്യ - ഉക്രയിൻ വിഷയമാണ് ചര്‍ച്ച ചെയ്യുക. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ മികച്ച യു. എന്‍. ഡെലിഗേറ്റിന് സമ്മാനദാനവും ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us