/sathyam/media/post_attachments/wVRMaH6BGFeqI9WyrQ7y.jpg)
കടുത്തുരുത്തി: കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും ഡിസംബർ 10 ന് കടുത്തുരുത്തിയിൽ നടക്കും. സഹകരണ- രജിസ്ട്രേഷൻ-സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനo ചെയ്യും. ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പ്രസ്സ്ക്ലബ്ബിൽ ആലോചന യോഗം ചേർന്നു.
ഡിസംബർ 10 ന് രാവിലെ 10 മണിക്ക് കടപ്പൂരാൻ ഓഡിറ്റോറിയത്തിലാണ് കേരള പത്രപ്രവർത്തക അസോസിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം നടക്കുന്നത്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ മധു കടുത്തുരുത്തി സമ്മേളനത്തിൽ അധ്യക്ഷനായിരിക്കും. ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും.
തോമസ് ചാഴികാടൻ എം.പി, അഡ്വ. മോൻസ് ജോസഫ് എംഎല്‍എ, സി. കെ ആശ എംഎല്‍എ എന്നിവർ മുതിർന്ന മാധ്യമപ്രവർത്തക രെ ആദരിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ ഐഡി കാർഡ് വിതരണം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എ. ആർ രവീന്ദ്രൻ, അസോസിയേഷൻ സംസ്ഥാന ട്രഷററും, സ്വാഗത സംഘം ജനറൽ കൺവീനറുമായ ബൈജു പെരുവ, സംസ്ഥാന കമ്മറ്റിയoഗം ബൈലോൺ എബ്രഹാം എന്നിവർ സംസാരിക്കും.
ഉച്ചകഴിഞ്ഞു നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷനായിരിക്കും.
ആലോചന യോഗo കെ. ആർ മധു ഉദ്ഘടനo ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ബൈജു പെരുവ, സുജിത് ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us