കുട്ടികളെ ഉപദ്രവിച്ച കേസിൽ ബന്ധു അറസ്റ്റിൽ

New Update

publive-image

ഈരാറ്റുപേട്ട:സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുട്ടികളെ ഉപദ്രവിച്ച കേസിൽ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുതുകാട്ടിൽ വീട്ടിൽ ജോസഫ് മകൻ ലിജോ ജോസഫ് (30) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇയാൾ കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികളെ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതിപ്പെടുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് ഈരാറ്റുപേട്ട, ആലപ്പുഴ എന്നിവിടങ്ങളിലായി കൊലപാതകം, അടിപിടി, പോക്സോ, മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കൽ എന്നീ കേസുകൾ നിലവിലുണ്ട്.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, സി.പി.ഒമാരായ ജോബി ജോസഫ്, അനൂപ് സത്യൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisment